പ്രവാസികളുടെ സഹകരണത്തോടെ കേരളത്തില്‍ അഗ്രോ പാര്‍ക്കുകള്‍ –മന്ത്രി സുനില്‍കുമാര്‍
text_fieldsദുബൈ: പ്രവാസികളുടെ സഹകരണത്തോടെ കേരളത്തില്‍ 15 അഗ്രോപാര്‍ക്കുകള്‍ തുടങ്ങുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച റാസല്‍ഖൈമയില്‍ നടക്കുന്ന ജാസിം അല്‍ ബലൂഷി ആദര ചടങ്ങില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാത്രി ദുബൈയിലത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
കാര്‍ഷിക ഉല്‍പാദന രംഗത്തും മൂല്യവര്‍ധിത രംഗത്തും വലിയ മാറ്റമുണ്ടാക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ കാര്‍ഷിക രംഗത്തും കൊണ്ടുവരും. പ്രവാസികള്‍ക്ക് നിക്ഷേപിക്കാവുന്ന ചെറുകിട- ഇടത്തരം കാര്‍ഷിക ഉല്‍പാദന, സംസ്കരണ പദ്ധതികള്‍ തുടങ്ങാനാണ് പരിപാടി. തനതായ കേരളീയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനാണ് അഗ്രോപാര്‍ക്കുകള്‍ തുടങ്ങുന്നത്.
ഈമാസം 30ന് മുമ്പ് ഇതിന്‍െറ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടുമാസം കൊണ്ട് ഇതിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കും. നവംബറില്‍ കേരളത്തില്‍ മൂല്യവര്‍ധിത ശില്‍പശാല സംഘടിപ്പിക്കും. ഇന്ത്യക്ക് പുറത്ത് നിന്ന് ഏറ്റവും പുതിയ സാങ്കേതിക വിദ്യ കേരളത്തിലത്തെിക്കുകയാണ് ലക്ഷ്യം.
ഇതിനൊപ്പം പ്രവാസികളുടെ നിക്ഷേപം കൂടി ചേരുന്നതോടെ കാര്‍ഷിക രംഗത്ത് വലിയ വിപ്ളവം ഉണ്ടാക്കാന്‍ സാധിക്കും. പ്രവാസികള്‍ക്ക് മുന്നില്‍ നിക്ഷേപ മാര്‍ഗം തുറക്കുന്നതോടൊപ്പം മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കും. കേരളത്തിന്‍െറ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഒറ്റ ബ്രാന്‍റില്‍ വിപണിയിലത്തെിക്കാനാണ് ശ്രമിക്കുന്നത്.
ഓണം- ബക്രീദ് കാലത്ത് പച്ചക്കറികളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ലഭ്യത ഉറപ്പുവരുത്താനുമായി 4500 ലേറെ വില്‍പന കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ ഓണം മുന്നില്‍കണ്ട് വലിയ തോതില്‍ പച്ചക്കറി ഉല്‍പാദനത്തിന് ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.
നേരത്തെ ദുബൈ വിമാനത്താവളത്തിലത്തെിയ മന്ത്രിയെ മാധ്യമം ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) കെ. മുഹമ്മദ് റഫീക്ക്, സി.ഒ.ഒ സക്കരിയ മുഹമ്മദ്, ബ്യൂറോ ചീഫ് എം. ഫിറോസ്ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.