സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി നളപാചകത്തിനുള്ള പഠനകളരി
text_fieldsകണ്ണൂര്‍: ബിരിയാണിയും ഇഡ്ഡലിയും കായവറുത്തതും വിപണിയിലത്തെിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി പാചക പരിശീലനം തുടങ്ങി. ജയിലിലെ 30 പുരുഷതടവുകാരെയാണ് ചൈനീസും അറേബ്യനും കോണ്ടിനെന്‍റലും തനിനാടനും ഉള്‍പ്പെടെയുള്ള പാചകം പരിശീലിപ്പിക്കുന്നത്. ടൂറിസംവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റാലിറ്റി ആന്‍ഡ് മാനേജ്മെന്‍റാണ് 48 ദിവസം നീളുന്ന പാചകപഠനം നയിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിലാണ് പരിശീലനം ആരംഭിച്ചത്. തടവുകാര്‍ക്ക് ഏഴു തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കാന്‍ പദ്ധതിയുണ്ട്.
സ്റ്റാര്‍പദവിയുള്ള ഹോട്ടലുകളിലും കാറ്ററിങ് ഗ്രൂപ്പുകളിലും ഉള്‍പ്പെടെ ജോലിനേടാനും സ്വന്തമായി സംരംഭം തുടങ്ങാനും പ്രാപ്തിനല്‍കുന്ന പരിശീലനമാണ് നല്‍കുന്നതെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് അശോകന്‍ അരിപ്പ പറഞ്ഞു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.
18 മുതല്‍ 28വരെ പ്രായമുള്ള എട്ടാംതരം വിദ്യാഭ്യാസമെങ്കിലുമുള്ളവരാണ് പഠിതാക്കള്‍. ശിക്ഷകഴിഞ്ഞ് പുറത്തത്തെുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. പരിശീലനം നേടിയ തടവുകാരെ നിയോഗിച്ച് സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ച് കഫറ്റീരിയ ആരംഭിക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. ജയിലില്‍ നേരത്തേ തെങ്ങുകയറ്റം, ഡ്രൈവിങ്, മോട്ടോര്‍ വൈന്‍ഡിങ് ആന്‍ഡ് പ്ളംബിങ്, ബ്യൂട്ടീഷ്യന്‍ തുടങ്ങിയ തൊഴില്‍ പരിശീലനം നല്‍കിയിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് ജയില്‍ കോമ്പൗണ്ടിലെ ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാര്‍. 25 പേര്‍ ഡ്രൈവിങ്ങും 28 പേര്‍ തെങ്ങുകയറ്റവും പഠിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.