ഉത്തരവുകളിൽ ക്രമക്കേട്: തച്ചങ്കരിക്കെതിരെ വിജിലൻസ് കേസ്
text_fieldsതിരുവനന്തപുരം: മുൻ ഗതാഗത കമീഷണർ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ വിജിലൻസ് കേസ്. ദ്രുതപരിശോധനയിൽ ആറു മാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച ഉത്തരവുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. ടോമിൻ ജെ.തച്ചങ്കരി, പാലക്കാട് ആർ.ടി.ഒ എൻ. ശരവണൻ, തിരുവനന്തപുരത്തെ വാഹന ഡീലർ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്.
മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് മാനദണ്ഡങ്ങൾ മറികടന്ന് രണ്ട് സ്വകാര്യ വാഹന നിർമാതാക്കൾക്കായി തച്ചങ്കരി പുറത്തിറക്കിയ ഉത്തരവ്, എല്ലാ വാഹന പുകപരിശോധന കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ്വെയർ ഉപയോഗിക്കണമെന്ന നിബന്ധന, ചില വാഹന ഡീലർമാർക്ക് വകുപ്പ് നൽകിയ പിഴ ഇളവ്, പാലക്കാട് ആർ.ടി.ഒയുമായി നടത്തിയ പണമിടപാടിലെ ശബ്ദരേഖ എന്നിവയാണ് വിജിലൻസ് പരിശോധനക്ക് വിധേയമാക്കിയത്.
ദ്രുതപരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ കേസെടുക്കാൻ പര്യാപ്തമാണെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എഫ്.ഐ.ആർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.