ശ്രീനാരായണ ഗുരു ദൈവമല്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശ്രീനാരായണ ഗുരു ദൈവമോ ദൈവത്തിെൻറ അവതാരമോ അല്ലെന്ന് ഹൈകോടതി. ശ്രീനാരായണ ഗുരുവിെൻറ പേരിലുള്ള ഗുരുമന്ദിരങ്ങള് അമ്പലങ്ങളല്ല. മനുഷ്യപക്ഷത്ത് നില്ക്കുന്ന സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരുവെന്നും ഹൈകോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ആലപ്പുഴ കരുമാടിയില്‍ ജപ്തി ചെയ്ത ഗുരു മന്ദിരമടങ്ങുന്ന സ്ഥലം ലേലത്തില്‍ പിടിച്ചയാള്‍ക്ക് വിട്ടു നല്‍കുന്നതിനെതിരെ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഹൈകോടതി ഉത്തരവ്.
അമ്പലപ്പുഴ കരുമാടിയിലെ ഗുരുമന്ദിരം അടങ്ങുന്ന നാല് സെൻറ് സ്ഥലം ജപ്തി നടപടിക്ക് വിധേയമായിരുന്നു. ജപ്തി ചെയ്ത സ്ഥലം 2014ല്‍ ലേലത്തില്‍ പിടിച്ച ആര്യാട് സ്വദേശിനിയായ ശാന്തമ്മ ഈ സ്ഥലം സ്വന്തം പേരിലേക്ക് കിട്ടാനായി ആലപ്പുഴ സബ് കോടതിയില്‍ ഹരജി നല്കി. സ്ഥലം ശാന്തമ്മക്ക് കൈമാറുന്നതിനെ എതിര്‍ത്ത് കൊണ്ട് എതിർത്ത് കരുമാടി സ്വദേശികളായ കെ. കെ പുരുഷോത്തമന്, എന്‍. മുരളീധരന് എന്നിവരാണ് കോടതിയെ സമീപിച്ചത്.
ഗുരുമന്ദിരം നില്ക്കുന്ന സ്ഥലം സ്വകാര്യവ്യക്തിക്ക് കൈമാറുന്നത് വിശ്വാസത്തെ ബാധിക്കുമെന്നുമായിരുന്നു ഹരജിയിലെ ആരോപണം. ശ്രീനാരായണ ഗുരുവില്‍ വിശ്വസിക്കുന്നവരും ഗുരുവിനെ ആരാധിക്കുന്നവരും പ്രാര്‍ഥിക്കുന്നവരുമാണ് തങ്ങളെന്നും ഹരജിക്കാർ അറിയിച്ചു. ഗുരു പ്രതിമയെ ദേവനായും ഗുരുമന്ദിരത്തെ ക്ഷേത്രമായുമാണ് തങ്ങള്‍ കാണുന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ ഗുരുമന്ദിരവുമായി ബന്ധപ്പെട്ട യഥാര്‍ഥ ഗുണഭോക്താക്കള്‍ വിശ്വാസികളായ തങ്ങളാണെന്നും അതിനാല്‍ തങ്ങള്‍ക്ക് ദേവെൻറ പേരില്‍ കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്നും അവര്‍ ചുണ്ടിക്കാട്ടി. എന്നാല്‍, ഈ വാദം തള്ളിയ കോടതി ഗുരു പ്രതിമകളെ ദേവനായി കണക്കാക്കാനാവില്ലെന്നും അതിനാല്‍, ഗുരുദേവനെ പ്രതിനിധീകരിക്കാന്‍ ഹരജിക്കാര്‍ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി. ശ്രീനാരായണ ഗുരു ദൈവല്ലെന്നും ഗുരുപ്രതിമകള്‍ സ്ഥാപിച്ചിട്ടുള്ള ഗുരു മന്ദിരങ്ങള്‍ അമ്പലങ്ങളായി കണക്കാക്കാനാവില്ലെന്നുമുള്ള ഹൈകോടതിയുടെ മുന്‍കാല വിധികള്‍ ഡിവിഷന്‍ബെഞ്ച് ഉദ്ധരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.