വിജിലന്‍സ് നീങ്ങിയത് അതീവ രഹസ്യമായി
text_fieldsകൊച്ചി: അധികാരമൊഴിഞ്ഞ് മാസങ്ങള്‍ക്കകം മുന്‍ മന്ത്രിയുടെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡിനത്തെുന്നത് സമീപകാല ചരിത്രത്തിലെ അപൂര്‍വ സംഭവം. ഇതിലേക്ക് വഴിവെച്ചതാകട്ടെ മാസങ്ങളായി വിജിലന്‍സ് നടത്തിയ നിരീക്ഷണവും അതീവ രഹസ്യമായ നീക്കങ്ങളും. മൂന്നുമാസത്തെ നീക്കങ്ങള്‍ക്കൊടുവിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി മുന്‍മന്ത്രി കെ. ബാബുവിന്‍െറ വീട്ടിലും മക്കളുടെ ഭര്‍തൃവീടുകളിലും ബിനാമികളെന്ന് സംശയിക്കുന്ന സുഹൃത്തുക്കളുടെ വീട്ടിലും വിജിലന്‍സ് പരിശോധനക്കത്തെിയത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് കെ. ബാബുവിന്‍െറ തൃപ്പൂണിത്തുറയിലെ വീട്, പാലരിവട്ടം മെഡിക്കല്‍ സെന്‍ററിനടുത്തുള്ള മകളുടെ ഭര്‍തൃഗൃഹം, തൊടുപുഴയിലെ മകളുടെ വീട്, ബാബുവിന്‍െറ സുഹൃത്തുക്കളായ തൃപ്പൂണിത്തുറയിലെ ബേക്കറിയുമടമ മോഹന്‍, ബിസിനസുകാരനായ കുമ്പളം സ്വദേശി ബാബുറാം എന്നിവരുടെ വീടുകളില്‍ റെയ്ഡ് ആരംഭിച്ചത്. ബാബുറാമിന്‍െറ രണ്ട് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. കെ. ബാബുവും ഭാര്യയൂം തൃപ്പൂണിത്തുറയിലെ വീട്ടിലുണ്ട്.
മന്ത്രിയാകുന്നതിന് മുമ്പും പിമ്പും ബാബുവിന്‍െറയും ബന്ധുക്കളുടെയും സ്വത്തിലുണ്ടായ വര്‍ധന, സമീപകാലത്ത് വസ്തുവാങ്ങിയതിന്‍െറ സാമ്പത്തിക ഉറവിടം തുടങ്ങിയവയാണ് വിജിലന്‍സ് പരിശോധിക്കുന്നതിന്. ബാബുവിന്‍െറ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ആഗസ്റ്റ് 30ന് വിജിലന്‍സ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് റെയ്ഡിന് അനുമതി നേടിയത്. മോഹനും ബാബുറാമും കെ. ബാബുവിന്‍െറ ബിനാമികളാണെന്നും വിജിലന്‍സ് സംശയിക്കുന്നുണ്ട്.
വിജിലന്‍സ് കൊച്ചി സെല്ലാണ് പല സംഘങ്ങളായി പിരിഞ്ഞ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും തേടിയിട്ടുണ്ട്. ആറുമണിക്കൂര്‍ പിന്നിട്ട ശേഷവും പരിശോധന പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.