വിജിലൻസ് റെയ്ഡ് രാഷ്ട്രീയ പകപോക്കൽ –ബാബു
text_fieldsെകാച്ചി: വിജിലൻസ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നും എഫ്.െഎ.ആറിലെ ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻ എക്സൈസ് മന്ത്രി കെ. ബാബു. അനധികൃതമായി ഒരു സ്വത്തും സമ്പാദിച്ചിട്ടില്ല. തെൻറ വീട്ടിൽ നിന്ന് ഒന്നരലക്ഷം രൂപ മാത്രമാണ് കണ്ടെടുത്തത്. വലിയൊരു തുകയല്ല അത്. അതിന് കണക്കുണ്ട്. ഇത്രയും റെയ്ഡ് നടത്തിയിട്ടും കൂടുതലൊന്നും കണ്ടെത്തിയിട്ടില്ല എന്നതുതന്നെ തെൻറ നിരപരാധിത്വം തെളിയിക്കുന്നതാണ്. ഞാനൊരു സാധാരണ രാഷ്ട്രീയക്കാരനാണ്. അങ്ങേയറ്റം തേജോവധം ചെയ്യുന്ന നടപടിയാണ് തനിക്കുമേൽ ഉണ്ടായിട്ടുള്ളത്. മോഹൻ എന്നയാളെ എെൻറ ബിനാമിയായി ചിത്രീകരിച്ചത് അത്ഭുതകരമായി തോന്നി. എന്നെ വേട്ടയാടുന്നതുപോലെ അവരെയും വേട്ടയാടുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.
എല്ലാം നിയമപരമായി നേരിടുമെന്ന് ബാബു പറഞ്ഞു. ഇപ്പോൾ നടക്കുന്നത് അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ്. എനിക്ക് അനധികൃത സ്വത്തും ബിനാമി ഇടപാടും ഇല്ല. ഒരു പരിശോധനയുമില്ലാതെയാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തിയത്. എെൻറ പേരിലുള്ള സമ്പാദ്യത്തിന് ഇൻകംടാക്സ് റിേട്ടൺ നൽകിയിട്ടുണ്ട്. തേനിയിലെ ഭൂമി ഇടപാട് ബിജു രമേശ് ഉന്നയിച്ച ആരോപണം മാത്രമാണ്. തനിക്ക് സംസ്ഥാനത്തോ കേരളത്തിന് പുറത്തോ വിദേശത്തോ യാതൊരു നിക്ഷേപമോ ബിസിനസ് പങ്കാളിത്തമോ ഇല്ല. പക്ഷേ 25 കൊല്ലത്തെ എം.എൽ.എ നിലയിൽ എല്ലാ ബിസിനസുകാരെയും അറിയാമെന്നും കെ. ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.