ശബരിമലയിലെ സ്ത്രീ പ്രവേശം: സുരേന്ദ്രനെ തള്ളി ബി.ജെ.പി
text_fieldsതിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശം അനുവദിക്കണമെന്ന കെ. സുരേന്ദ്രെൻറ നിലപാടിനെ തള്ളി ബി.ജെ.പി. സുരേന്ദ്രേൻറത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി വക്താവ് ജെ.ആർ പത്മകുമാർ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും ദേവസ്വംബോർഡുമാണ്. സുരേന്ദ്രെൻറ അഭിപ്രായം പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ടതാണെങ്കിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്ത്തവത്തിെൻറ പേരിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്ന് മാറ്റി നിര്‍ത്തേണ്ടതിലെന്നുളള നിലപാടാണ് സുരേന്ദ്രന്‍ തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ആര്‍ത്തവം ഒരു പ്രകൃതി നിയമമാണ്. പ്രകൃതിയില്‍ മാനവജാതി നിലനിര്‍ത്തുന്ന ആര്‍ത്തവമെന്ന പ്രക്രിയയെ വിശുദ്ധമായി കാണണമെന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.