കെ. ബാബുവിന് പിന്തുണയുമായി ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനുമായി വിജിലൻസിനെ ഉപയോഗിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് ഉമ്മൻചാണ്ടി. കെ. ബാബുവിനെതിരായ വിജിലൻസ് റെയ്ഡിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരന്നു അദ്ദേഹം. പകപോക്കൽ നടപടിയാണിതെന്നും തെറ്റായ സന്ദേശമാണ് ഇത് നൽകുന്നതെന്നും ഉമ്മൻചാണ്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങൾ ഒരു സർക്കാറിന് ഭൂഷണമല്ല. മാണിയും ബാബുവും ആരോപണങ്ങൾ സംബന്ധിച്ച് വ്യക്തമായ മറുപടി നേരത്തേ നൽകിയതാണ്. നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും ഇവരെ അപമാനിക്കാനും കുടുക്കാനും വീണ്ടും ശ്രമിക്കുന്നത് സർക്കാറിന് തിരിച്ചടിയാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.