ചക്കിട്ടപാറ ഇരുമ്പയിര് ഖനനത്തിനെതിരെ സി.പി.എം
text_fieldsപേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പയ്യാനിക്കോട്ടയില്‍ സ്വകാര്യ കമ്പനിയുടെ ഇരുമ്പയിര് ഖനനത്തിന് സി.പി.എം മൗനാനുവാദം നല്‍കുകയാണെന്ന ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി പേരാമ്പ്ര ഏരിയാ കമ്മിറ്റി. മേഖലയില്‍ ഖനനം ഒരു കാരണവശാലും അനുവദിക്കില്ളെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് ഖനനത്തിന് അനുവാദം നല്‍കിയത്.
അന്നുതന്നെ ഖനനം അനുവദിക്കില്ളെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചതാണ്. പശ്ചിമഘട്ട മലനിരകളില്‍പെട്ട ആലംപാറ എസ്റ്റേറ്റിലെ 450 ഹെക്ടര്‍ സ്ഥലത്ത് ഖനനം നടത്താനുള്ള ശ്രമമാണ് എം.എസ്.പി.എല്‍ കമ്പനി നടത്തുന്നത്. ജൈവ വൈവിധ്യം നിലനില്‍ക്കുന്ന ഈ പ്രദേശം കുറ്റ്യാടി പുഴയുടെ വൃഷ്ടിപ്രദേശമാണ്. മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായ കക്കയം ജലവൈദ്യുതി, കുറ്റ്യാടി ജലസേചന പദ്ധതി, കോഴിക്കോട് നഗരത്തില്‍ കുടിവെള്ളമത്തെിക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി എന്നിവ ഖനനം നടന്നാല്‍ അവതാളത്തിലാവും
അഞ്ഞൂറിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ അധീനതയിലുള്ള ഭൂമി കൂടി ഉള്‍പ്പെട്ടതാണ് ആലംപാറ എസ്റ്റേറ്റ്.
ആദിവാസി വിഭാഗത്തില്‍പെട്ട 2000ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ഒരു കാരണവശാലും ഖനനം അനുവദിക്കാന്‍ കഴിയില്ല. ഈ സാഹചര്യമെല്ലാം പരിഗണിച്ച് ജൂലൈ 28ന് സര്‍ക്കാര്‍ ഖനനാനുമതിക്കുള്ള അപേക്ഷ തള്ളിയതായും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ഇടതുമുന്നണി ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്തും കമ്പനിയുടെ അപേക്ഷ തള്ളി. വസ്തുതകള്‍ ഇതായിരിക്കെ പാര്‍ട്ടിക്കെതിരെയുള്ള കുപ്രചാരണങ്ങള്‍ തള്ളണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.