രജിസ്ട്രാറുടെ ചുമതല: കാലിക്കറ്റില്‍ തര്‍ക്കം മുറുകുന്നു
text_fieldsതേഞ്ഞിപ്പലം: അവധിയില്‍ പ്രവേശിച്ച കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാറുടെ ചുമതലയെച്ചൊല്ലി തര്‍ക്കം രൂക്ഷം. ഭരണവിഭാഗത്തിലെ ജോയന്‍റ് രജിസ്ട്രാര്‍ വേലായുധന്‍ മുടിക്കുന്നത്തിന് ചുമതല നല്‍കിയത് അംഗീകരിക്കാനാവില്ളെന്നു ചൂണ്ടിക്കാട്ടി ഇടതു സിന്‍ഡിക്കേറ്റംഗങ്ങള്‍ വീണ്ടും രംഗത്തത്തെി. മുതിര്‍ന്ന ജോയന്‍റ് രജിസ്ട്രാര്‍ കെ.കെ. സുരേഷിന് ചുമതല നല്‍കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റിന്‍െറ സ്റ്റാഫ് സ്ഥിരം സമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിനെ ശനിയാഴ്ച കണ്ടു. സിന്‍ഡിക്കേറ്റ് യോഗത്തിലെ ധാരണ പ്രകാരം സര്‍വകലാശാലയിലെ ഏറ്റവും മുതിര്‍ന്ന ജോയന്‍റ് രജിസ്ട്രാര്‍ക്ക് ചുമതല നല്‍കുന്നതാണ് കീഴ്വഴക്കമെന്നും അദ്ദേഹം വി.സിയെ അറിയിച്ചു. ഭരണ വിഭാഗത്തിലെ മുതിര്‍ന്ന ജോയന്‍റ് രജിസ്ട്രാര്‍ക്ക് രജിസ്ട്രാറുടെ ചുമതല നല്‍കിയാല്‍ മതിയെന്നാണ് വി.സിയുടെ നിലപാട്. എന്നാല്‍ ഭരണ വിഭാഗം, പരീക്ഷാഭവന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നതു ശരിയല്ളെന്ന് ഇടതു സിന്‍ഡിക്കേറ്റംഗങ്ങള്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇടത് അനുകൂല എംപ്ളോയീസ് യൂനിയന്‍ കഴിഞ്ഞ ദിവസം വി.സിയെ ഉപരോധിച്ചിരുന്നു. രണ്ടു ദിവസത്തിനകം തീരുമാനമെന്ന ഉറപ്പിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. തിങ്കളാഴ്ചക്കകം തീരുമാനം മാറ്റിയില്ളെങ്കില്‍ വീണ്ടും സമരത്തിനിറങ്ങാനാണ് എംപ്ളോയീസ് യൂനിയന്‍െറ തീരുമാനം.
ഡോ. ടി.എ. അബ്ദുല്‍ മജീദ് ഹജ്ജ് തീര്‍ഥാടനത്തിനായി അവധിയില്‍ പ്രവേശിച്ചതോടെയാണ് ചുമതല തര്‍ക്കവിഷയമായത്. കോണ്‍ഗ്രസ് അനുകൂല യൂനിയന്‍ പ്രവര്‍ത്തകനാണ് ഇപ്പോള്‍ ചുമതല നല്‍കിയത്. മുതിര്‍ന്ന ജോയന്‍റ് രജിസ്ട്രാര്‍ ഇടതു യൂനിയന്‍ പ്രവര്‍ത്തകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.