രണ്ട് മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കും
text_fieldsതിരുവനന്തപുരം: ലോധ കമ്മിറ്റി ശിപാര്‍ശപ്രകാരം പ്രവേശനടപടികള്‍ ആരംഭിച്ച സംസ്ഥാനത്തെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കാന്‍ ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ തീരുമാനം. വര്‍ക്കല എസ്.ആര്‍, പാലക്കാട് കേരള മെഡിക്കല്‍ കോളജ് എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കുന്നത്. എസ്.ആര്‍, കേരള മെഡിക്കല്‍ കോളജ് എന്നിവക്ക് 201617 വര്‍ഷത്തില്‍ പ്രവേശംനടത്താന്‍ ലോധ കമ്മിറ്റി ശിപാര്‍ശ നല്‍കിയിരുന്നു. പ്രവേശനടപടികളുമായി ഇരുകോളജുകളും മുന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍, ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരമില്ലാതെയാണ് പ്രവേശനടപടികള്‍ മുന്നോട്ടുനീങ്ങുന്നതെന്ന് കൗണ്‍സില്‍ വിലയിരുത്തി. അംഗീകാരത്തിന് നിയമപ്രകാരമുള്ള അപേക്ഷപോലും നല്‍കിയിരുന്നില്ല. പത്തുലക്ഷംരൂപ വീതം ഈ കോളജുകള്‍ക്ക് പിഴചുമത്താനും യോഗം തീരുമാനിച്ചു.
മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അംഗീകാരം നിഷേധിച്ചിരുന്ന തൊടുപുഴ അല്‍ അസര്‍, പത്തനംതിട്ട മൗണ്ട് സിയോണ്‍ എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് ഉപാധികളോടെ അംഗീകാരം നല്‍കാനും യോഗം തീരുമാനിച്ചു. എന്നാല്‍ അഞ്ചുലക്ഷംരൂപ വീതം പിഴ ഈടാക്കും. ഇരു കോളജുകളിലും മൂന്നുമാസത്തിനുള്ളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തും. പരിശോധനയില്‍ വീണ്ടും സൗകര്യങ്ങളില്ളെന്ന് കണ്ടത്തെിയാല്‍ കര്‍ശനനടപടി കൈക്കൊള്ളും. അല്‍ അസറില്‍ 150 സീറ്റും മൗണ്ട് സിയോണില്‍ 100 സീറ്റുമാണുള്ളത്. അനുമതിയില്ലാതെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച പാലക്കാട് കരുണ മെഡിക്കല്‍ കോളജിനും പത്തുലക്ഷംരൂപ പിഴയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.