ഓണപ്പൂവിളിയുയര്‍ത്തി ഇന്ന് അത്തം
text_fieldsതിരുനാവായ: ഓണസ്മൃതികളുയര്‍ത്തി മലയാളിക്ക് ഇന്ന് അത്താഘോഷം. പത്താംനാളാണ് തിരുവോണം. ഓണത്തിന്‍െറ പഴയകാല ചടങ്ങുകള്‍ പലതും വിസ്മൃതിയിലായെങ്കിലും അത്തം മുതല്‍ തിരുവോണം വരെ ഗൃഹാങ്കണങ്ങളില്‍ പൂക്കളമൊരുക്കാന്‍ മലയാളി ഇന്നും മറക്കാറില്ല. പൂവിടുന്നതില്‍ പ്രാദേശിക വ്യത്യാസങ്ങളുണ്ട്.
പലയിടത്തും അത്തം, ചിത്തിര, ചോതി നാളുകളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂ മാത്രമാണലങ്കരിക്കുന്നത്. പിന്നീടുള്ള ദിനങ്ങളില്‍ വിവിധ തരം പൂക്കള്‍ ഉപയോഗിക്കുന്നു. ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം നാള്‍ പത്തു നിറമുള്ള പൂക്കള്‍ കൊണ്ടാണ് പൂക്കളമൊരുക്കുന്നത്.
മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പനെ നിര്‍മിച്ച് തിരുവോണദിനം രാവിലെ ഇലകളില്‍ പ്രതിഷ്ഠിക്കും. ചതയം വരെ ദിവസം മൂന്നു നേരവും പൂജയുണ്ട്. ഓണം കാണാനത്തെുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും കുരവയിട്ടുമാണ് സ്വീകരിക്കുക. പൂക്കളമൊരുക്കാന്‍ മറുനാടന്‍ പൂക്കള്‍ വിപണിയിലത്തെിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.