തെക്കേ ഗോപുരനടയില്‍ ‘മെഗാ പൂക്കളം’
text_fieldsതൃശൂര്‍: പൂരവിസ്മയം വര്‍ണക്കാഴ്ചകളൊരുക്കുന്ന വടക്കുന്നാഥന്‍െറ തെക്കേചരുവില്‍ വിസ്മയത്തിന്‍െറ പൂക്കാഴ്ച. 58 അടി വ്യാസത്തില്‍ ആയിരം കിലോ പൂക്കള്‍ കൊണ്ടൊരു പൂക്കളം. തൃശൂര്‍ സൗഹൃദക്കൂട്ടായ്മയാണ് തെക്കേഗോപുരനടയിലെ അത്തപ്പൂക്കളം തീര്‍ത്തത്; പതിവ് തെറ്റിക്കാതെ.
തമിഴ്നാട്ടില്‍നിന്നും ബംഗളൂരുവില്‍നിന്നുമെല്ലാം എത്തിച്ച പൂക്കള്‍ ആര്‍ട്ടിസ്റ്റ് നന്ദന്‍ രൂപം കൊടുത്ത ഡിസൈനിലേക്ക് വിന്യസിച്ചപ്പോള്‍ അത് കളത്തിനതീതമായി അതൊരു വര്‍ണ്ണക്കൂട്ടായി. വെള്ളിയാഴ്ചതന്നെ തെക്കേഗോപുരനട പൂക്കളത്തിന് സജ്ജമാക്കിയിരുന്നു. അത്തപ്പുലര്‍ച്ചയോടെ ഡിസൈനില്‍ പൂക്കള്‍ നിറഞ്ഞു. പുലര്‍ച്ചെ മൂന്നിന് സൗഹൃദക്കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം സി.പി.എം നേതാവായ പ്രഫ. എം. മുരളീധരന്‍ ആദ്യപൂവ് കളത്തിലിട്ടു.
പുലര്‍ച്ചെ ആദ്യമത്തെിയ 20 പേര്‍ പിന്നാലെ. അത് കൂടിക്കൂടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 150 പേരുടെ കൂട്ടായ്മയായി വളര്‍ന്നു. തെച്ചി, മന്ദാരം, തുളസി, ചെണ്ടുമല്ലി, റോസ്, ജമന്തി തുടങ്ങിയവ ഉപയോഗിച്ചാണ് കളം തീര്‍ത്തത്. മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പൂക്കളം നഗരത്തിന് സമര്‍പ്പിച്ചു. സൗഹൃദക്കൂട്ടായ്മ ജന. കണ്‍വീനര്‍ അഡ്വ. ഷോബി ടി. വര്‍ഗീസ്, സി.കെ. ജഗന്നിവാസന്‍, സി.എന്‍. ചന്ദ്രന്‍, ജോബി തോമസ്, ഇ.എന്‍. ഗോപി, സണ്ണി ചക്രമാക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂറ്റന്‍ പൂക്കളം ഒരുക്കിയത്. ഇത്തവണ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ അംഗീകാരത്തോടെയാണ് പൂക്കളം.
ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഓണാഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ആര്‍പ്പുവിളികളുടെ പശ്ചാത്തലത്തില്‍ മുരളി പെരുനെല്ലി എം.എല്‍.എ കൊടിയേറ്റ് നിര്‍വഹിച്ചു. വൈകീട്ട് കടവല്ലൂര്‍ ഗവ. സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പഞ്ചവാദ്യം. വൈകീട്ട് സമാപന സമ്മേളനം മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.