ബിനാമി ബന്ധത്തിന് കൂടുതല്‍ തെളിവുതേടി വിജിലന്‍സ്
text_fieldsകൊച്ചി: കെ. ബാബുവിന്‍െറ ബിനാമി ബന്ധത്തിന് കൂടുതല്‍ തെളിവുതേടി വിജിലന്‍സ്. ബാബുറാം, മോഹനന്‍ എന്നിവരെ തനിക്ക് അറിയാമെങ്കിലും അവര്‍ തന്‍െറ സുഹൃത്തുക്കളോ ബിനാമികളോ അല്ല എന്ന നിലപാടിലാണ് ബാബു. തങ്ങള്‍ ബാബുവിന്‍െറ ബിനാമികളല്ളെന്ന നിലാപാട് മോഹനനും ബാബുറാമും കൈക്കൊള്ളുകയും ചെയ്തു. ഇതോടെ, ബാബുവും ഇവര്‍ ഇരുവരും തമ്മിലെ സാമ്പത്തിക ഇടപാട് തെളിയിക്കാനുള്ള ശ്രമത്തിലാണ് വിജിലന്‍സ്. ഇതിനായി, ബാബുവിന്‍െറ ബാങ്ക് അക്കൗണ്ട് ഇടപാടുകളും മറ്റും വിശദമായി പരിശോധിക്കും.
മോഹനന്‍ നടത്തുന്ന റോയല്‍ ബേക്കറി ശൃംഖലയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത് എവിടെയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥനോട് അദ്ദേഹം തിരിച്ചുചോദിച്ചുത്രേ. അതിനിടെ, ബാബുറാം നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ വിശദാംശങ്ങളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത 85 രേഖകളില്‍ അധികവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകമായി ബന്ധപ്പെട്ടാണ്. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ വില്ല പ്രോജക്ടിന്‍െറ റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയത് ബാബുറാം ആണെന്നാണ് സൂചന.
പനങ്ങാട് കായല്‍ക്കരയില്‍ 15 വില്ലകള്‍ നിര്‍മിക്കാനായി പ്രൈം മെറീഡിയന്‍ എന്ന സ്ഥാപനത്തിന് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍നിന്ന് ലഭിച്ചതായാണ് വിവരം. ബാബുറാമുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയവരില്‍നിന്ന് മൊഴി രേഖപ്പെടുത്താന്‍ നീക്കമുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.