കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
text_fieldsകണ്ണൂര്‍: തില്ലങ്കേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് പുള്ളിപ്പൊയിലിലെ പന്നിയോടന്‍ വീട്ടില്‍ ബിനീഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കണ്ണൂര്‍ നഗരത്തിലടക്കം മിക്കയിടങ്ങളിലും കടകള്‍ അടഞ്ഞു കിടന്നു. വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്പ്പെടുത്തിയിരുന്നില്ളെങ്കിലും പതിവുപോലെ വാഹനങ്ങള്‍ സജീവമായില്ല.
എന്നാല്‍, കെ.എസ്.ആര്.ടി.സി ബസുകളും നിരവധി സ്വകാര്യ ബസുകളും സര്‍വിസ് നടത്തി. ഇന്നലെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.
ഹര്‍ത്താലിനെക്കുറിച്ച് അറിയാതെ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവര്‍ കുറച്ചു നേരം വാഹനങ്ങള്‍ ലഭിക്കാതെ വലഞ്ഞു.
കല്ളേറുണ്ടാകുമെന്ന് ഭയന്ന് ഈ സമയത്തുള്ള ചില ബസുകള്‍ ട്രിപ്പ് മുടക്കിയിരുന്നു. എന്നാല്‍, ഹര്‍ത്താല്‍ സമാധാനപരമാണെന്നതിനെ തുടര്‍ന്ന് പിന്നീട് ബസുകള്‍ സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.