ബാർകോഴ അന്വേഷണ റിപ്പോർട്ട്: പുറത്തുവരുന്നത് തലയും വാലുമില്ലാത്ത വാർത്ത –ചെന്നിത്തല
text_fieldsകൊച്ചി: ബാർകോഴ കേസിൽ കേരള കോൺഗ്രസിെൻറ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് തലയും വാലുമില്ലാത്ത വാർത്തകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങനെയൊരു റിപ്പോർട്ടില്ലെന്ന് അന്വേഷണ കമ്മിഷൻ ചെയർമാനായ സി.എഫ്.തോമസും വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് ഒൗദ്യോഗികമായി അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഇത്തരം വാർത്തകൾ നൽകുേമ്പാൾ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ബാർ കോഴ കേസിൽ മാണിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയതെന്നായിരുന്നു കേരള കോൺഗ്രസിെൻറ അന്വേഷണ റിപ്പോർട്ടിലെ പരാമർശം. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ മാനേജുമെൻറുകളുമായി സർക്കാർ ഒത്തുകളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്തപ്പോൾ ഫീസ് 138000 രൂപയായിരുന്നു. അഞ്ച് വർഷം കൊണ്ട് 47000 രൂപയാണ് യു.ഡി.എഫ് സർക്കാർ ഫീസ് വർധിപ്പിച്ചത്. എന്നാൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ250000 രൂപയായി മെറിറ്റ് സീറ്റിലെ ഫീസ് വർധിപ്പിച്ചു. ഒരു കാലത്തും കേരളത്തിൽ ഉണ്ടാകാത്ത ഫീസ് വർധനയാണ്സ്വാശ്രയമേഖലയിൽ സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ആലോചനയും അവധാനതയും ഇല്ലാതെയാണ് സർക്കാർ സ്വാശ്രയ മേഖലയിൽ ഇടപെടുന്നത്. സ്വാശ്രയ മേഖലയിലെ മുഴുവൻ സീറ്റുകളും സർക്കാർ ഏറ്റെടുത്ത നടപടി ഹൈകോടതി റദ്ദാക്കിയത് ഇതിന് ഉദാഹരണമാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.