ഭരണപരിഷ്ക്കാര കമീഷൻ: ഏറ്റെടുക്കാത്തത് എന്തെന്ന് പ്രഖ്യാപിച്ചവർ തന്നെ പറയെട്ട-വി.എസ്
text_fieldsതിരുവനന്തപുരം: ഭരണ പരിഷ്ക്കാര കമീഷൻ നിലവിൽ വരാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വി.എസ് അച്യുതാനന്ദൻ. പ്രഖ്യാപിച്ച് ദിവസങ്ങളേറെ കഴിഞ്ഞിട്ടും ഭരണ പരിഷ്ക്കാര കമീഷൻ ചെയർമാനായി ചുമതല ഏറ്റെടുക്കാത്തതെന്ത് എന്ന ചോദ്യത്തിന് പ്രകോപിതനായാണ് വി.എസ് ഉത്തരം നൽകിയത്. കാരണമെന്താണെന്ന് അത് പ്രഖ്യാപിച്ചവർ തന്നെ വ്യക്തമാക്കേണ്ടതാണെന്ന് അറിയാമല്ലോ. അത് അവരോട് തന്നെ ചോദിക്കുക -എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വി.എസ് മറുപടി പറഞ്ഞത്.
ആഗസ്റ്റ് മൂന്നിനാണ് മൂന്നംഗ ഭരണപരിഷ്ക്കാര കമീഷനെ സർക്കാർ നിയമിച്ചത്. ദിവസങ്ങൾ പിന്നിട്ടിട്ടും കമീഷന് ഓഫിസോ സ്റ്റാഫിനെയോ ലഭിച്ചിട്ടില്ല. ഓഫിസില്ലാത്തതിനാൽ വി.എസിന് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനും കഴിഞ്ഞിട്ടില്ല. ഇതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു വി.എസ്.
കെ.ബാബു അഴിമതി നടത്തിയെന്നത് വ്യക്തമാണ്. അക്കാര്യം നിസാരവൽക്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വി.എസ്. ചൂണ്ടിക്കാട്ടി. മണക്കാട് സ്കൂളിൽ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.