ഐ.ജിയുടെ ഫോണില്‍നിന്ന് സരിതക്ക് എസ്.എം.എസ്; ആശയക്കുഴപ്പം തീരുന്നില്ല
text_fieldsകൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ അറസ്റ്റിലാകുന്നതിന് രണ്ടുദിവസം മുമ്പ് ഐ.ജി പത്മകുമാറിന്‍െറ നമ്പറില്‍നിന്ന് സരിതയുടെ ഫോണിലേക്ക് എസ്.എം.എസ് അയച്ചിരുന്നോ എന്ന വിഷയത്തില്‍ സോളാര്‍ കമീഷനില്‍ ആശയക്കുഴപ്പം. കമീഷന്‍െറ കൈവശമുള്ള ഫോണ്‍ കോള്‍ ഡീറ്റെയില്‍സില്‍ പത്മകുമാറിന്‍െറ നമ്പറില്‍നിന്ന് സരിതയുടെ നമ്പറിലേക്ക് എസ്.എം.എസ് അയച്ചതായി വ്യക്തമായിരുന്നു.
എന്നാല്‍, പത്മകുമാറിനെ വിസ്തരിക്കുന്നതിനിടെ കമീഷന്‍ അഭിഭാഷകന്‍ കാണിച്ച സി.ഡി.ആര്‍ ലിസ്റ്റില്‍ തീയതി രേഖപ്പെടുത്തിയതില്‍ ചില അവ്യക്തതകള്‍ ഉള്ളതായി പത്മകുമാര്‍ ചൂണ്ടിക്കാട്ടി. 2013 ജൂണ്‍ ഒന്നിന് രാത്രി 11.03നാണ് എസ്.എം.എസ് അയച്ചതെന്നാണ് കമീഷന്‍െറ അഭിഭാഷകന്‍ വാദിച്ചത്.
എന്നാല്‍, 2013 ജനുവരി ആറിന് അയച്ചതായാണ് കാണുന്നതെന്ന് പത്മകുമാറും വാദിച്ചു. യഥാര്‍ഥ തീയതി ഉറപ്പിക്കുന്നതിന് മൊബൈല്‍ ഫോണ്‍ സര്‍വിസ് ദാതാക്കളുടെ സഹായം തേടിയിരിക്കുകയാണ്. ഐ.ജി പത്മകുമാറിന്‍െറ നിര്‍ദേശപ്രകാരമാണ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണന്‍െറ നേതൃത്വത്തില്‍ സരിതയെ 2013 ജൂണ്‍ നാലിന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച ഐഡിയയുടെ കേരള സര്‍ക്ക്ള്‍ ഓഫിസര്‍ അഗസ്റ്റിനാണ് കമീഷനില്‍ മൊഴിനല്‍കാനത്തെിയത്. 9497998992 എന്ന നമ്പറില്‍നിന്ന് 2013 ജൂണ്‍ ഒന്നിന് രാത്രി 11.03നാണ് 8606161700 എന്ന നമ്പറിലേക്ക് ഒരു എസ്.എം.എസ് പോയതെന്ന് ലോയേഴ്സ് യൂനിയന്‍ അഭിഭാഷകന്‍െറ ചോദ്യത്തിന് മറുപടിയായി അഗസ്റ്റിന്‍ മൊഴിനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.