വൈദ്യുതി കണക്ഷന്‍ 48 മണിക്കൂറിനകം, രേഖകള്‍ രണ്ടാക്കി ചുരുക്കും
text_fieldsതിരുവനന്തപുരം: വൈദ്യുതി കണക്ഷന് അപേക്ഷിച്ചാല്‍ 48 മണിക്കൂറിനകം ലഭ്യമാക്കുമെന്നും ആവശ്യമായ രേഖകള്‍ രണ്ടായി പരിമിതപ്പെടുത്തുമെന്നും അപേക്ഷാഫോറം ഒരു പേജായി ചുരുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണക്ഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കും. കണക്ഷന്‍ അടക്കം എല്ലാ അപേക്ഷകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒരുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കുന്ന പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. കണക്ഷന്‍ ലഭിക്കാനുള്ള സമയദൈര്‍ഘ്യം കുറക്കും. പോസ്റ്റ് ആവശ്യമില്ലാത്ത കണക്ഷന്‍ 48 മണിക്കൂറിനകവും പോസ്റ്റ് ആവശ്യമുള്ളവ അഞ്ചുദിവസത്തിനകവും ലൈന്‍നിര്‍മാണം ആവശ്യമുള്ളവ 15 ദിവസത്തിനകവും നല്‍കും. എല്ലാ വീടുകളിലും 2017 മാര്‍ച്ചോടെ വൈദ്യുതിയത്തെിക്കും.
സംസ്ഥാനത്തിന്‍െറ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ സംസ്ഥാനത്തിന് ഉടമസ്ഥാവകാശമുള്ള മെഗാ താപനിലയത്തിന് രൂപം നല്‍കും. വൈദ്യുതിബില്‍ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും അറിയിക്കുന്നതിന് ‘ഊര്‍ജ-സൗഹൃദ’ പദ്ധതി നടപ്പാക്കും. വൈദ്യുതിതടസ്സം മുന്‍കൂട്ടി അറിയിക്കാനും അടിയന്തരഘട്ടങ്ങളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ അപ്പപ്പോള്‍ ഉപഭോക്താക്കളെ അറിയിക്കാനും ‘ഊര്‍ജ-ദൂത്’ സംവിധാനം ഒരുക്കും. എസ്.എം.എസ്, മൊബൈല്‍ ആപ് തുടങ്ങിയ സംവിധാനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരങ്ങളില്‍ 24 മണിക്കൂറും പണമടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ സ്ഥാപിക്കും. ഓണ്‍ലൈന്‍ വഴി പണമടയ്ക്കല്‍ സൗകര്യം വിപുലീകരിക്കും. മൊബൈല്‍ ആപ് സംവിധാനം ഒരുക്കും.
അതിരപ്പിള്ളി പദ്ധതി നടത്തിപ്പില്‍ സമവായം കണ്ടത്തെും. ബോര്‍ഡില്‍ പൗരാവകാശ രേഖ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പോസ്റ്റില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.