Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2016 9:43 AM GMT Updated On
date_range 6 Sep 2016 9:43 AM GMTവിജിലന്‍സ് മുന്‍മന്ത്രിമാര്‍ക്കെതിരെ നീങ്ങുന്നതിനിടെ ഇന്ന് യു.ഡി.എഫ് യോഗം
text_fieldsbookmark_border
തിരുവനന്തപുരം: മുന്‍ യു.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിമാരെ ഉന്നമിട്ട് വിജിലന്‍സ് വലവിരിച്ചതിനിടെ മുന്‍ നിശ്ചയപ്രകാരം ചൊവ്വാഴ്ച യു.ഡി.എഫ് യോഗം ചേരും. ഘടകകക്ഷികളുമായി ഉഭയകക്ഷിചര്‍ച്ചയും നടക്കും. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്‍െറ ഒൗദ്യോഗികവസതിയായ കന്‍േറാണ്‍മെന്‍റ് ഹൗസിലാണ് യോഗം. ഉച്ചക്കുശേഷമാണ് ഉഭയകക്ഷിചര്‍ച്ച.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുന്നണിയെ പ്രതിസന്ധിയിലേക്ക് നയിക്കുന്നെന്ന വികാരമാണ് കക്ഷികള്‍ക്കുള്ളത്. ഇതിന് വേഗം പരിഹാരം വേണമെന്ന ആവശ്യമാകും ഉഭയകക്ഷി ചര്‍ച്ചയില്‍ ഘടകകക്ഷികള്‍ മുന്നോട്ടുവെക്കുക. പരാതികള്‍ പരിഹരിക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷികള്‍ക്ക് നല്‍കിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ മതിയായ സഹകരണം കോണ്‍ഗ്രസില്‍നിന്നുണ്ടായില്ളെന്ന പരാതി ചില ഘടകകക്ഷികള്‍ക്കുണ്ട്. ഇക്കാര്യവും ചര്‍ച്ചയായേക്കാം.
ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ വിജയമായിരുന്നെന്ന വിലയിരുത്തലിലാണ് നേതൃത്വം. കേരള കോണ്‍ഗ്രസ്-മാണി മുന്നണി വിട്ടതുവഴിയുണ്ടായ ക്ഷീണം മറികടക്കാനും ആദ്യഘട്ട സമരം സഹായകമായെന്ന് വിലയിരുത്തുന്നു. അടുത്തഘട്ട സമരതന്ത്രങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്യും. വിജിലന്‍സിനെ രാഷ്ട്രീയവത്കരിക്കുന്നെന്ന പരാതിയും ഉയര്‍ന്നേക്കാം. സര്‍ക്കാറിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും സമരം ശക്തമാക്കുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ. ബാബുവിന്‍െറയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story