Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടപാടുകളുടെ...

ഇടപാടുകളുടെ ഉത്തരവാദിത്തം ബോർഡിനെന്ന്​ മലബാർ സിമൻറ്​സ്​​ മുൻ എം.ഡി

text_fields
bookmark_border
ഇടപാടുകളുടെ ഉത്തരവാദിത്തം ബോർഡിനെന്ന്​ മലബാർ സിമൻറ്​സ്​​ മുൻ എം.ഡി
cancel
camera_alt??????? ?????????? ??.?? ??. ???????????? ??????? ?????????? ??????????? ???????????? ??????????????

തൃശൂർ: മലബാർ സിമൻറ്​സിലെ ഇടപാടുകളു​െട പൂർണ ഉത്തരവാദിത്തം ബോർഡ്​ ഡയറക്​ടർമാർ അടക്കമുള്ളവർക്കാണെന്ന്​ അറസ്​റ്റിലായ മാനേജിങ് ഡയറക്ടര്‍ ​െക. പത്​മകുമാർ. എം.ഡി എന്ന നിലയിൽ പ്രത്യേകമായി ഇളവുകൾ നൽകുകയോ ഇടപാടുകൾ നടത്തുകയോ ചെയ്​തിട്ടില്ല.  വിജിലൻസ്​ ഡയറക്​ടർ ഉൾപ്പെടയുള്ള കമ്പനിയുടെ ഡയറക്​ടർ ബോർഡ്​ അംഗങ്ങളുടെ അറിവോടെയാണ്​ നടപടിക​െളല്ലാമെന്നും ജാമ്യാപേക്ഷയിൽ പത്​മകുമാർ വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ തൃശൂർ വിജിലൻസ്​ കോടതിയിൽ വാദം തുടങ്ങി. വിജിലൻസി​െൻറ വാദം ഉച്ചക്ക്​ 2.30 ന്​ നടക്കും.

വിപണിയിലെ മത്സരം നേരിടാനാണ്​ ഡീലർമാർക്ക്​ ഇളവുനൽകാൻ തീരുമാനിച്ചതെന്ന്​ ജാമ്യാപേക്ഷയിൽ പത്​മകുമാർ വ്യക്തമാക്കി. തീരുമാനമെടുത്തത് ബോർഡാണ്​​. അതിൽ നഷ്​ടം നേരിട്ടവരാണ്​ കേസിനുപിന്നിൽ. തനിക്കെതിരായ വിജിലൻസ്​ കേസും അറസ്​റ്റും നിയമപരമല്ല. കമ്പനിയിൽ നിന്ന്​ പുറത്താക്കുകയായിരുന്നു സർക്കാറി​െൻറ ലക്ഷ്യം. അറസ്​റ്റോടെ അതു സാധ്യമായി. സ്ഥാനത്തു നിന്ന്​ നീക്കിയ സാഹചര്യത്തിൽ കമ്പനിയിൽ പ്രവേശി​ക്കാനോ ആരെയും സ്വാധിക്കാനോ കഴിയില്ല. അതിനാൽ ജാമ്യം അനുവദിക്കണമെന്നും പത്​മകുമാറിന്​ വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

സിമൻറ്​ വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ വന്‍തുകയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന്​ വിജിലൻസ്​ കണ്ടെത്തിയതിനെ തുടർന്നാണ്​ തിങ്കളാഴ്​ച​ കെ. പത്മകുമാറിനെ വിജിലൻസ്​ അറസ്​റ്റ്​ ചെയ്​തത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar cements scammalabar cementsk pathmakumar
Next Story