പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച കേസില്‍ 10 ലക്ഷം നഷ്ടപരിഹാരം
text_fieldsകൊച്ചി: നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീജീവ്(27) പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍. നഷ്ടപരിഹാര തുക ശ്രീജീവിന്‍റെ അമ്മക്കും സഹോദരനും നല്‍കാനും അഡീഷ്ണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവ് നല്‍കി.
ശ്രീജീവിന്‍റെ കസ്റ്റഡി മരണത്തെ കുറിച്ച് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി നടത്തിയ അന്വേഷണത്തിന്‍റെയും ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. നഷ്ടപരിഹാര തുക ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2014 മേയ് 19 നാണ് മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് പാറശ്ശാല പൊലീസ് ശ്രീജീവിനെ കസ്റ്റഡിലെടുത്തത്. കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരിക്കുകയായിരുന്നു. വിഷം കഴിച്ച് മരിച്ചെന്നായിരുന്നു പൊലീസിന്‍്റെ വിശദീകരണം. ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ ശ്രീജിത്ത് പൊലീസ് കംപ്ളയിന്‍്റ് അതോറിറ്റിക്ക് പരാതി നല്‍കുകയായിരുന്നു.
അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ ക്രൂരമായ മര്‍ദനമേറ്റ ശ്രീജീവിന് പൊലീസുകാര്‍ ബലമായി വിഷം നല്‍കുകയായിരുന്നുവെന്ന് കണ്ടത്തെി. തുടര്‍ന്ന് ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി വിശദമായ അന്വേഷണം നടത്തണമെന്നും നഷ്ടപരിഹാരം ഇവരില്‍ നിന്ന് ഈടാക്കണമെന്നും അതോറിറ്റി സറക്കാറിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഈ ശിപാര്‍ശ അംഗീകരിച്ചാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.