എം. വേലായുധന്‍ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി
text_fieldsകല്‍പറ്റ: സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി എം. വേലായുധനെ തെരഞ്ഞെടുത്തു. ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ. ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്കരനായിരുന്നു ചുമതല.
ഭാസ്കരന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയായി 67കാരനായ വേലായുധനെ തെരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ് എന്നിവര്‍ പങ്കെടുത്തു.
കോട്ടത്തറ സ്വദേശിയായ വേലായുധന്‍ 11 വര്‍ഷമായി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കര്‍ഷകസംഘം ജില്ലാ ട്രഷററും വയനാട് ജില്ലാ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റുമാണ്. നേരത്തേ കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയായും പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു.
1967ല്‍ പാര്‍ട്ടി അംഗമായ വേലായുധന്‍ 1969ല്‍ കോട്ടത്തറ ബ്രാഞ്ച് സെക്രട്ടറിയായി. പിന്നീട് കോട്ടത്തറ, കണിയാമ്പറ്റ ലോക്കല്‍ സെക്രട്ടറിയും കല്‍പറ്റ ഏരിയാ സെക്രട്ടറിയുമായി. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം, കല്‍പറ്റ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
രൂപവത്കരണകാലം മുതല്‍ ബ്രഹ്മഗിരി ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ ഡയറക്ടറാണ്. ഭാര്യ: യശോദ. മക്കള്‍: അജിത്പാല്‍, ആഷ (വയനാട് ജില്ലാ സഹ. ബാങ്ക്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.