മലബാർ സിമൻറ്സ് അഴിമതി: പത്മകുമാറിന് ജാമ്യമില്ല
text_fieldsതൃശൂർ: മലബാർ സിമൻറ്സ് അഴിമതി കേസിൽ മുൻ എം.ഡി കെ. പത്മകുമാറിനെ ഈ മാസം ഒമ്പത് വരെ വിജിലൻസിെൻറ കസ്റ്റഡിയിൽ വിട്ടു. തൃശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പത്മകുമാറിെൻറ ജാമ്യാപേക്ഷ തള്ളിയാണ് കസ്റ്റഡിയിൽ വിട്ടത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം മാത്രമേ കസ്റ്റഡിയിൽ എടുക്കാവൂ എന്നും ജഡ്ജ് സി. ജയചന്ദ്രൻ നിർദേശിച്ചു. ആരോഗ്യനില തൃപ്തികരമല്ലെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റണം. ഈ മാസം 11 വരെ കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടത്.
സിമൻറ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ വന്‍തുകയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് തിങ്കളാഴ്ച കെ. പത്മകുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
മലബാർ സിമൻറ്സിലെ ഇടപാടുകളുെട പൂർണ ഉത്തരവാദിത്തം ബോർഡ് ഡയറക്ടർമാർ അടക്കമുള്ളവർക്കാണെന്ന് െക. പത്മകുമാർ ജാമ്യഹരിയിൽ വ്യക്തമാക്കിയിരുന്നു. എം.ഡി എന്ന നിലയിൽ പ്രത്യേകമായി ഇളവുകൾ നൽകുകയോ ഇടപാടുകൾ നടത്തുകയോ ചെയ്തിട്ടില്ല. വിജിലൻസ് ഡയറക്ടർ ഉൾപ്പെടയുള്ള കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് നടപടികെളല്ലാമെന്നും പത്മകുമാർ വ്യക്തമാക്കി.
വിപണിയിലെ മത്സരം നേരിടാനാണ് ഡീലർമാർക്ക് ഇളവുനൽകാൻ തീരുമാനിച്ചതെന്ന് ജാമ്യാപേക്ഷയിൽ പത്മകുമാർ വ്യക്തമാക്കി. തീരുമാനമെടുത്തത് ബോർഡാണ്. അതിൽ നഷ്ടം നേരിട്ടവരാണ് കേസിനുപിന്നിൽ. തനിക്കെതിരായ വിജിലൻസ് കേസും അറസ്റ്റും നിയമപരമല്ല. കമ്പനിയിൽ നിന്ന് പുറത്താക്കുകയായിരുന്നു സർക്കാറിെൻറ ലക്ഷ്യം. അറസ്റ്റോടെ അതു സാധ്യമായി. സ്ഥാനത്തു നിന്ന് നീക്കിയ സാഹചര്യത്തിൽ കമ്പനിയിൽ പ്രവേശിക്കാനോ ആരെയും സ്വാധിക്കാനോ കഴിയില്ല. അതിനാൽ ജാമ്യം അനുവദിക്കണമെന്നും പത്മകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.