അന്വേഷണ റിപ്പോര്‍ട്ടില്‍ വീണ്ടും മലക്കംമറിഞ്ഞ് കെ.എം. മാണി
text_fieldsകോട്ടയം: കേരള കോണ്‍ഗ്രസിന്‍െറ ബാര്‍കോഴ അന്വേഷണ റിപ്പോര്‍ട്ടില്‍ വീണ്ടും മലക്കംമറിഞ്ഞ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ട് സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് തയാറാക്കിയതാണെന്ന് വിശദീകരിച്ച് അദ്ദേഹം രംഗത്തത്തെി. കാര്യങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി താന്‍ സ്വകാര്യ ഏജന്‍റിനെ ചുമതലപ്പെടുത്തിയിരുന്നെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും ചൊവ്വാഴ്ച മാണി പാലായില്‍ പറഞ്ഞു. ഇത് പാര്‍ട്ടി പഠനസമിതിക്ക് കൈമാറി.
തിങ്കളാഴ്ചയാണ് ബാര്‍ കോഴയെക്കുറിച്ച് അന്വേഷിച്ച കേരള കോണ്‍ഗ്രസ് കമീഷന്‍േറതെന്ന പേരില്‍ ഒരു ടി.വി ചാനല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍, റിപ്പോര്‍ട്ടിനെ തള്ളി അന്വഷണ കമീഷന്‍ ചെയര്‍മാന്‍ സി.എഫ്. തോമസ് രംഗതത്തെി. ഇത്തരത്തിലൊരു റിപ്പോര്‍ട്ട് താന്‍ ചെയര്‍മാനായ കമ്മിറ്റി തയറാക്കിയിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ഒരു ഫോറത്തിലും റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തിട്ടില്ളെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും വ്യക്തമാകിയിരുന്നു. ഇതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം ഉടലെടുത്തതോടെ ആദ്യം റിപ്പോര്‍ട്ട് സ്ഥിരീകരിച്ച മാണി പിന്നീട് തിരുത്തി. ആദ്യ സമിതിയുടെ റിപ്പോര്‍ട്ടല്ല താന്‍ നിയോഗിച്ച മറ്റൊരു സമിതിയുടെ റിപ്പോര്‍ട്ടാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനുപിന്നാലെയാണ് സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സിയെ നിയോഗിച്ചുവെന്ന് അറിയിച്ചത്.
കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ കെ.എം. മാണിയെ ബാര്‍ കോഴ ക്കേസില്‍പെടുത്താന്‍ രമേശ് ചെന്നിത്തല, പി.സി. ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയെന്നും ഇക്കാര്യം ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നുവെന്നുമാണ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.