മന്ത്രിസഭാ തീരുമാനം നല്‍കല്‍: കക്ഷിചേരാന്‍ ചെന്നിത്തലക്ക് അനുമതി
text_fieldsകൊച്ചി: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ നല്‍കണമെന്ന മുഖ്യ വിവരാവകാശ കമീഷണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് കക്ഷിചേരാന്‍ അനുമതി. കേസിന്‍െറ പ്രത്യേക സാഹചര്യവും വസ്തുതയും കണക്കിലെടുത്താണ് ഹരജിയില്‍ കക്ഷിചേരാന്‍ സിംഗിള്‍ ബെഞ്ച് അനുമതിനല്‍കിയത്. മന്ത്രിസഭായോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ വെളിപ്പെടുത്താനാകില്ളെന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്നും ഇരുമ്പുമറക്കുള്ളിലിരുന്ന് ഭരണം നടത്താനുള്ള ഗൂഢനീക്കമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല കക്ഷിചേരാന്‍ ഹരജി നല്‍കിയത്.
അറിയാനുള്ള അവകാശം പൗരന്‍െറ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. ഇത് നിഷേധിക്കാന്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ വികലവും നാണക്കേടുണ്ടാക്കുന്നതുമാണ്. ഈ വിഷയം നിയമസഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിക്കപ്പെട്ടപ്പോള്‍ വിവരാവകാശ കമീഷന്‍െറ ഉത്തരവില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഇതിനായി ഹൈകോടതിയെ സമീപിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ഇതിനുവിരുദ്ധമായി കമീഷന്‍ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചതെന്നും ചെന്നിത്തല ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.