ദേവസ്വം ബോര്‍ഡിന്‍െറ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ ഉത്തരവ്
text_fieldsമൂന്നാര്‍: ദേവികുളത്തെ സര്‍ക്കാര്‍ ഭൂമിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ കൈയേറ്റങ്ങള്‍ അന്വേഷിക്കാന്‍ ദേവികുളം സബ്കലക്ടറുടെ ഉത്തരവ്. സര്‍വേ നമ്പര്‍ 20/1ല്‍പെട്ട ഏക്കറുകണക്കിനു സര്‍ക്കാര്‍ ഭൂമി ബോര്‍ഡ് കൈയടക്കി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ചൊവ്വാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ദേവികുളം ആര്‍.ഡി.ഒ ഓഫിസടക്കം സ്ഥിതി ചെയ്യുന്നത് ദേവസ്വം ബോര്‍ഡിന്‍െറ ഭൂമിയിലാണെന്നുകാട്ടി ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം മൂന്നാര്‍ ഭൂസംരക്ഷണസേന സ്പെഷല്‍ അഡീഷനല്‍ തഹസില്‍ദാര്‍ നടത്തിയ അന്വേഷണത്തില്‍ ദേവസ്വം ബോര്‍ഡിന്‍െറ ശ്രീധര്‍മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി ബോര്‍ഡ് മതില്‍കെട്ടി തിരിച്ചതായും സമീപത്തെ ദേവസ്വം ഗെസ്റ്റ് ഹൗസ് സര്‍ക്കാര്‍ ഭൂമിയിലാണെന്നും കണ്ടത്തെി സബ്കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
മതില്‍കെട്ടി തിരിച്ചതല്ലാത്ത ഒരു ഭൂമിയിലും ദേവസ്വത്തിന് അവകാശമില്ളെന്നാണ് അഡീഷനല്‍ തഹസില്‍ദാര്‍ കലക്ടര്‍ക്കും കോടതിക്കും നല്‍കിയ റിപ്പോര്‍ട്ട്.
ആവശ്യപ്പെട്ടെങ്കിലും ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകളൊന്നും ദേവസ്വം ബോര്‍ഡ് ഹാജരാക്കിയിരുന്നില്ല. കൈയേറ്റം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച അഡീ. തഹസില്‍ദാര്‍ എ. അശോകന്‍ സബ്കലക്ടര്‍ക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.