ബാബുവിനെതിരായ അന്വേഷണം: പരാതി മുക്കിയ ഉദ്യോഗസ്ഥയും സംശയനിഴലില്‍
text_fieldsകൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിനെതിരായ പരാതികള്‍ അന്വേഷിക്കാതെ പൂഴ്ത്തിയ വിജിലന്‍സ് എസ്.പിക്കുനേരെയും സംശയമുന നീളുന്നു. എറണാകുളം വിജിലന്‍സ് എസ്.പിയായിരുന്ന ആര്‍. നിശാന്തിനിയാണ് സംശയനിഴലിലായിരിക്കുന്നത്. അതിനിടെ, ബാര്‍ കോഴ അന്വേഷണത്തില്‍ സോളാര്‍ വിവാദവും കടന്നുവരാനുള്ള സാധ്യതയും തെളിഞ്ഞു. ബാര്‍ കോഴയായി ലഭിച്ച പണം സോളാര്‍ കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ഉപയോഗിച്ചെന്ന് വിജിലന്‍സിന് ചിലര്‍ വിവരം നല്‍കിയതിനത്തെുടര്‍ന്നാണിത്.
കെ. ബാബുവിന് കോടികളുടെ അനധികൃത സ്വത്തുണ്ടെന്ന് കാണിച്ച് ആറുമാസം മുമ്പ് വിജിലന്‍സ് കോടതിക്ക് കത്ത് ലഭിച്ചിരുന്നു. തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന സംഘടനയുടെ പേരിലായിരുന്നു ഫെബ്രുവരി ആദ്യം വിജിലന്‍സ് കോടതിക്ക് പരാതി ലഭിച്ചത്. സംഘടനയുടെ ലെറ്റര്‍ പാഡിലാണ് പരാതിയെങ്കിലും പരാതിക്കാരന്‍െറ പേരുണ്ടായിരുന്നില്ല. എന്നാല്‍, അനധികൃത സ്വത്ത് സംബന്ധിച്ച് വിശദവിവരങ്ങള്‍ കത്തിലുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിന് രഹസ്യാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി, കൊച്ചി റേഞ്ച് വിജിലന്‍സ് എസ്.പി ആര്‍. നിശാന്തിനിക്ക് രേഖാമൂലം നിര്‍ദേശം നല്‍കി.
എന്നാല്‍, ജൂലൈവരെ ഈ കത്തും ഉത്തരവുമെല്ലാം ഫയലില്‍ ഉറങ്ങി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്ത് കെ. ബാബുവിനെതിരായ ബാര്‍ ആരോപണത്തില്‍ ത്വരിത പരിശോധന നടത്തി പരാതിയില്‍ തെളിവില്ളെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും നിശാന്തിനിയായിരുന്നു. ജൂലൈയില്‍ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റയുടന്‍ നടപടി സ്വീകരിക്കാതെ കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ച് വകുപ്പുതല കണക്കെടുപ്പ് നടത്തി. ഇതിനിടെയാണ് ബാബുവിനെതിരായ കത്തും വിജിലന്‍സ് കോടതി ഉത്തരവും ശ്രദ്ധയില്‍പെട്ടത്.
അഞ്ചുമാസമായിട്ടും നടപടി സ്വീകരിച്ചില്ളെന്ന് ബോധ്യപ്പെട്ടതിനത്തെുടര്‍ന്നാണ് രഹസ്യാന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡയറക്ടര്‍ സ്പെഷല്‍ സെല്ലിനെ ചുമതലപ്പെടുത്തിയത്. വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി വി.എന്‍. ശശിധരന്‍െറ നേതൃത്വത്തില്‍ അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനത്തെുടര്‍ന്നാണ് ബാബുവിനും ബിനാമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തൃപ്പൂണിത്തുറയില്‍ നിന്നുതന്നെ മറ്റുചില കത്തുകളും ലഭിച്ചിരുന്നു. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍െറ പേരിലുള്ള കത്തുകളിലും പരാതിക്കാരന്‍െറ പേര് വെച്ചിരുന്നില്ല. ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് പേര് വെക്കാത്തതെന്നും ഒരു കത്തില്‍ വിശദീകരിച്ചിരുന്നു.
അതിനിടെ, ബാര്‍ കോഴ വഴി ലഭിച്ച പണം യു.ഡി.എഫ് സര്‍ക്കാറിനെ പിടിച്ചുലച്ച സോളാര്‍ കേസ് അവസാനിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നു. പുതിയ സാഹചര്യത്തില്‍ മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍െറ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. അന്വേഷണസാധ്യത തള്ളിക്കളയാനാകില്ളെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ സൂചനനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.