കെ.ബാബുവിന്‍റെ ഇളയമകളുടെ ലോക്കറില്‍ നൂറിലേറെ പവന്‍ സ്വര്‍ണം
text_fieldsകൊച്ചി: വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്‍റെ ഇളയ മകളുടെ ബാങ്ക് ലോക്കറില്‍ നൂറിലേറെ പവന്‍ സ്വര്‍ണം കണ്ടത്തെി. എറണാകുളം തമ്മനത്തെ യൂനിയന്‍ ബാങ്കിലുള്ള ബാബുവിന്‍റെ മകളുടെ ലോക്കറിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ബാബുവിന്‍റെ മരുമകന്‍ വിപിനാണ് വിജിലന്‍സ് ഇത്രയും സ്വര്‍ണം കണ്ടെടുത്ത കാര്യം അറിയിച്ചത്. ബാങ്കിലുണ്ടായിരുന്ന സ്വര്‍ണം കുടുംബസ്വത്തിന്‍റെ ഭാഗമാണെന്നും വിപിന്‍ പ്രതികരിച്ചു.
നേരത്തെ ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 18 പവന്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു. പ്രാഥമിക പരിശോധനകളില്ലാതെയാണ് വിജിലന്‍സിന്‍റെ നടപടികളെന്ന് വിപിന്‍ ആരോപിച്ചു.
തേനിയില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ് എഫ്.ഐ.ആറില്‍ ആരോപിച്ചത് തെറ്റിദ്ധാരണ മൂലമാണ്. തേനിയില്‍ 2008 ന് ഭൂമി വാങ്ങുകയും 2011 ല്‍ വില്‍ക്കുകയും ചെയ്തിരുന്നു. തങ്ങളുടെ വിവാഹത്തിന് മുമ്പാണ് ഇതെല്ലാം നടന്നത്. പ്രാഥമിക പരിശോധനയില്ലാതെയാണ് വിജിലന്‍സ് നടപടികള്‍ സ്വീകരിക്കുന്നത്. കൃത്യമായി അന്വേഷിക്കാതെ കെ.ബാബുവിന്‍റെ ബന്ധുക്കളെ തേജോവധം ചെയ്യുകയാണെന്ന് വ്യക്തമാക്കി വിജിലന്‍സിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും വിപിന്‍ മാധ്യമങ്ങളോടു പറഞ്ഞു.
കെ.ബാബുവിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡുകള്‍ക്കു പിന്നാലെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മൂത്ത മകളുടെ ബാങ്ക് ലോക്കറില്‍ 120 പവനോളം സ്വര്‍ണം കണ്ടത്തെിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.