ആർ.എസ്.എസ് ഭക്തസംഘടനയാണെന്ന നിലപാടിൽ മാറ്റമില്ല –പ്രയാർ
text_fieldsപത്തനംതിട്ട: ആർ.എസ്.എസ് ഭക്ത സംഘടനയാണെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ. ദേവസ്വം ബോർഡിെൻറ ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ആയുധപരിശീലനം നടത്തുന്നതായി അറിയില്ല. അതിനെക്കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ ആർജവേത്താടെ പറ്റില്ലെന്ന് പറയുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
ആർ.എസ്.എസ് ഹൈന്ദവ വിശ്വാസ ഭക്ത സംഘടനയാണെന്നും ക്ഷേത്രകാര്യങ്ങളിൽ സഹകരിക്കുമെന്നുമുള്ള പ്രയാറിെൻറ പ്രസ്താവനക്കെതിരെ വിടി ബൽറാം എം.എൽ.എ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദിച്ചപ്പോഴാണ് അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രയാർ പ്രതികരിച്ചത്.
‘ആർഎസ്എസ് വിശ്വാസി സംഘടനയാണെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. അവർക്ക് അവരുടേതായ നയമുണ്ടാകും പരിപാടിയുണ്ടാകും പ്രവർത്തനമുണ്ടാകും അതൊന്നും ന്യായികരിക്കുന്നില്ല’– പ്രയാർ പറഞ്ഞു. വി.ടി ബൽറാമിെൻറ ഫേസ്ബുക് പോസ്റ്റിന് നേരിട്ട് മറുപടി നൽകുമെന്നും പ്രയാർ കൂട്ടിച്ചേർത്തു.
വി.ടി ബൽറാമിെൻറ ഫേസ്ബുക് പോസ്റ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.