നികുതി വെട്ടിച്ച് അടക്ക കടത്ത്: അന്വേഷണം പൊലീസിന് കൈമാറി
text_fieldsപാലക്കാട്: വാളയാര്‍ ചെക്പോസ്റ്റ് വഴി നികുതി വെട്ടിച്ച് അടക്ക കടത്താന്‍ ശ്രമിച്ച കേസിന്‍െറ അന്വേഷണം വാണിജ്യനികുതി വകുപ്പ് പൊലീസിന് കൈമാറി. ഇതുസംബന്ധിച്ച് ചെക്പോസ്റ്റിലെ ഇന്‍സ്പെക്ടിങ് അസി. കമീഷണര്‍ ആര്‍.എസ്. മനോജ് വാളയാര്‍ പൊലീസില്‍ പരാതി നല്‍കി. ഡിക്ളറേഷനെടുത്ത മറ്റൊരു ലോറിയുടെ ടോക്കണ്‍ തിരുത്തി ചെക്പോസ്റ്റ് കടന്നുപോയ ടോറസ് ലോറി തിങ്കളാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ബില്ലില്‍ ചാലിശ്ശേരി എമിറേറ്റ്സ് ട്രൈഡേഴ്സ് എന്നാണ് കാണിച്ചതെങ്കിലും ബന്ധപ്പെട്ട വ്യാപാരിക്ക് സംഭവത്തെകുറിച്ച് അറിവില്ളെന്നാണ് സൂചന. 12,47,500 രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും രണ്ടുദിവസം കഴിഞ്ഞിട്ടും ആരും എത്തിയില്ല. ഏജന്‍റുമാരാണ് കടത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കേസ് പൊലീസിന് കൈമാറാന്‍ വാണിജ്യനികുതി വകുപ്പ് കമീഷണര്‍ നിര്‍ദേശം നല്‍കിയത്.
ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് വാണിജ്യനികുതി വകുപ്പ് സംശയിക്കുന്നുണ്ട്. വീട്ടുസാധനങ്ങള്‍ എന്ന പേരില്‍ ഡിക്ളറേഷന്‍ എടുത്ത പിക്അപ് ലോറിയുടെ ടോക്കണാണ് അടക്ക കടത്താന്‍ ഉപയോഗിച്ചത്. പാലക്കാട് രജിസ്ട്രേഷനുള്ള പിക്അപ് ലോറി മുമ്പ് അഞ്ചുതവണ ചെക്പോസ്റ്റില്‍ ഡിക്ളറേഷന്‍ എടുത്തതായി കണ്ടത്തെിയിട്ടുണ്ട്. ഡിക്ളറേഷന്‍ അടിച്ചുവാങ്ങിയ പിക്അപ് ലോറി ചെക്പോസ്റ്റ് കടക്കാതെ തിരിച്ചുപോകുകയായിരുന്നു. മുമ്പ് ചെക്പോസ്റ്റില്‍ ഡിക്ളയര്‍ ചെയ്യാതെ ഗ്രാനൈറ്റ് കടത്തിയ കേസിന്‍െറ അന്വേഷണവും വാണിജ്യനികുതി വകുപ്പ് പൊലീസിന് കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.