ഹജ്ജ് യാത്ര മുടങ്ങിയ സംഭവം: തീര്‍ഥാടകരുടെ പണം നല്‍കും
text_fieldsകോട്ടക്കല്‍: സ്വകാര്യ ഏജന്‍റ് മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെട്ട് പാതിവഴിയില്‍ യാത്ര മുടങ്ങിയവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ ധാരണയായതായി ഏജന്‍റുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒരു മാസത്തിനകം പണം തിരികെ നല്‍കാമെന്ന ഉറപ്പാണ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. വിസയടക്കമുള്ള രേഖകള്‍ ശരിയാകാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35 പേരുടെ യാത്രയാണ് മുടങ്ങിയത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് പണം നല്‍കുന്ന കാര്യത്തില്‍ ധാരണയായത്. ഇതോടെ ഏറെനാള്‍ കാത്തിരുന്ന തീര്‍ഥാടനം മുടങ്ങിയ വേദനയില്‍ ഇവര്‍ വീട്ടിലേക്ക് മടങ്ങി. ചങ്കുവെട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍റ് വഴിയായിരുന്നു ഹജ്ജ് യാത്ര. യാത്രാ ചെലവായ 3.7 ലക്ഷം രൂപ എല്ലാവരും അടച്ചിരുന്നു. ചൊവ്വാഴ്ച നെടുമ്പാശ്ശേരി വഴിയായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്. തിങ്കളാഴ്ച ചങ്കുവെട്ടിയില്‍നിന്ന് യാത്ര തിരിച്ച ഇവര്‍ അങ്കമാലിയിലെ ടൂറിസ്റ്റ് ഹോമില്‍ എത്തിയപ്പോഴാണ് യാത്ര മുടങ്ങിയതറിയുന്നത്. ഇവരുടെ പാസ്പോര്‍ട്ടടക്കമുള്ള രേഖകള്‍ ഏജന്‍റിന്‍െറ കൈവശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.