സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം പുന:സ്ഥാപിച്ചു
text_fieldsതിരുവനന്തപുരം: സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലെ പ്രവേശത്തില്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് കോളജുകള്‍ ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം പുന$സ്ഥാപിച്ചു. തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി കോളജ് ഒഴികെ കോളജുകള്‍ എല്ലാം ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം പുന$സ്ഥാപിച്ചിട്ടുണ്ട്. എസ്.യു.ടി കോളജിന് ബുധനാഴ്ച ജയിംസ് കമ്മിറ്റി നോട്ടീസ് നല്‍കുകയും ചെയ്തു. ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം ഒരുക്കിയില്ളെങ്കില്‍ അതല്ലാത്ത മാര്‍ഗത്തിലൂടെ നടത്തുന്ന മുഴുവന്‍ പ്രവേശ നടപടികളും റദ്ദ് ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു. ഇതുസംബന്ധിച്ച് കോളജ് പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ എസ്.യു.ടി കോളജ് സ്വീകരിച്ച അപേക്ഷാ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നതില്‍ കോളജുകള്‍ ഗുരുതരമായ വീഴ്ച നടത്തിയെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അവസാനിക്കേണ്ടിയിരുന്ന അപേക്ഷാ സൗകര്യം ഒമ്പതു വരെ കമ്മിറ്റി ദീര്‍ഘിപ്പിച്ചതും നോട്ടീസ് നല്‍കിയതും. ചൊവ്വാഴ്ച അര്‍ധരാത്രി വരെ അപേക്ഷിക്കാന്‍ സമയം നല്‍കണമെന്നിരിക്കെ വൈകീട്ട് അഞ്ചിന് മുമ്പ് ഇത് അവസാനിപ്പിക്കുകയായിരുന്നു. കോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അപേക്ഷാ സൗകര്യം ഒമ്പതു വരെ നീട്ടിയതായും വ്യക്തമാക്കിയുള്ള കമ്മിറ്റിയുടെ നോട്ടീസ് ലഭിച്ചതോടെയാണ് ബുധനാഴ്ച കോളജുകള്‍ അപേക്ഷാ സൗകര്യം പുന$സ്ഥാപിച്ചത്.
അതേസമയം, ഇനിയും കരാറില്‍ ഒപ്പിടാത്ത രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ആലോചന നടക്കുന്നുണ്ട്. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളാണ് ഇതുവരെ കരാറില്‍ ഒപ്പിടാത്ത കോളജുകള്‍. ഇതിനിടെ കരുണ മെഡിക്കല്‍ കോളജ് സമര്‍പ്പിച്ച പ്രോസ്പെക്ടസ് ജയിംസ് കമ്മിറ്റി തിരിച്ചയച്ചു. കോളജിലെ 85 ശതമാനം സീറ്റിലേക്കും നേരിട്ടും 15 ശതമാനത്തില്‍ എന്‍.ആര്‍.ഐ ക്വോട്ടയിലും പ്രവേശം നടത്തുമെന്നുമാണ് പ്രോസ്പെക്ടസില്‍ പറയുന്നത്. 35 സീറ്റുകളിലേക്ക് കോളജിന്‍െറ ട്രസ്റ്റി/ അസോസിയേഷന്‍ അംഗങ്ങളുടെ ആശ്രിതര്‍ക്ക് നീക്കിവെച്ചത് നിയമവിരുദ്ധമാണെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 85 ശതമാനം സീറ്റിലേക്കും 7.45 ലക്ഷം രൂപയാണ് ഏകീകൃത ഫീസായി നിശ്ചയിച്ചത്. ഇത് 4.40 ലക്ഷം രൂപയാക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
അതേസമയം, പ്രവേശ പരീക്ഷാ കമീഷണറുടെ അലോട്ട്മെന്‍റ് പ്രകാരം മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശ നടപടികള്‍ ബുധനാഴ്ച തുടങ്ങി. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് രണ്ടാമത്തെയും അഗ്രികള്‍ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാമത്തെയും അലോട്ട്മെന്‍റാണ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്‍റ് ലഭിച്ചവര്‍ സെപ്റ്റംബര്‍ ഒമ്പതിനകം പ്രവേശം നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.