മലബാര്‍ സിമന്‍റ്സ്: രേഖകളുടെ പകര്‍പ്പ് നല്‍കാനാകില്ലെന്ന് വിജിലന്‍സ്
text_fieldsതൃശൂര്‍: മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാനാകില്ളെന്ന് വിജിലന്‍സ്. വിജിലന്‍സില്‍ ഇനി ‘രഹസ്യ വിഭാഗം’ ഉണ്ടാകില്ളെന്നും സുതാര്യമായിരിക്കുമെന്നും ചുമതലയേറ്റ കാലത്ത് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞിരുന്നെങ്കിലും ഭരണവിഭാഗത്തിലുള്ളവരുടെ പ്രവര്‍ത്തനം പഴയ രീതിയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ മറുപടി.
മലബാര്‍ സിമന്‍റ്സില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലേക്ക് വഴിതുറന്ന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്തിനാണ്, ആവശ്യപ്പെട്ട രേഖകള്‍ നല്‍കാനാകില്ളെന്ന് മാനേജര്‍ എ. ശ്രീകുമാരി മറുപടി നല്‍കിയത്. വിജിലന്‍സ് കേസില്‍ പ്രതിസ്ഥാനത്തുള്ളവരെ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നുകാണിച്ച് ജൂലൈ 16ന് വിജിലന്‍സ് പാലക്കാട് യൂനിറ്റ് ഡിവൈ.എസ്.പി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. ഈ കത്തിന്‍െറ പകര്‍പ്പാണ് ജോയ് കൈതാരത്ത് ആവശ്യപ്പെട്ട ഒരു രേഖ. ഈ കത്തിനത്തെുടര്‍ന്ന് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടിയുടെ ഫയല്‍, അതുമായി ബന്ധപ്പെട്ട് വ്യവസായ, ആഭ്യന്തര വകുപ്പുകളുമായി നടത്തിയ കത്തിടപാടുകള്‍ എന്നിവയുടെ രേഖയും ആവശ്യപ്പെട്ടിരുന്നു.
തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരം ത്വരിതാന്വേഷണം കഴിഞ്ഞ കേസുകളില്‍ തുടരന്വേഷണം ആവശ്യമുള്ളവയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാറോ വിജിലന്‍സ് ഡയറക്ടറോ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്‍െറ പകര്‍പ്പ് വേണമെന്ന് അപേക്ഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണഘട്ടത്തിലായതിനാല്‍ രേഖകളൊന്നും നല്‍കാനാകില്ളെന്നാണ് മറുപടിയില്‍ പറയുന്നത്.
ജോയ് കൈതാരത്ത് നല്‍കിയ പരാതിയാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് വഴിതുറന്നത്. മലബാര്‍ സിമന്‍റ്സില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കുമുന്നില്‍ സര്‍ക്കാര്‍ ഓച്ഛാനിച്ചുനില്‍ക്കുകയാണോ എന്ന് ഹൈകോടതി മുമ്പ് ചോദിച്ചിരുന്നു. പരാതിക്കാരന് അന്വേഷണത്തിന്‍െറ ഏതെങ്കിലും ഘട്ടത്തില്‍ എതിരഭിപ്രായമുണ്ടെങ്കില്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്താമെന്നും അന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. താന്‍ വിവരാവകാശ നിയമ പ്രകാരം അപ്പീല്‍ നല്‍കുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും ജോയ് കൈതാരത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ. പത്മകുമാറിനെ മലബാര്‍ സിമന്‍റ്സ് എം.ഡി സ്ഥാനത്തുനിന്ന് മാത്രമാണ് മാറ്റിയത്. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെയും ഫയലുകള്‍ വിളിച്ചുവരുത്താന്‍ കഴിയുന്ന ‘റിയാബി’ന്‍െറ ചുമതലക്കാരന്‍ ഇപ്പോഴും പത്മകുമാറാണ്. അദ്ദേഹത്തെ കേസില്‍നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍തന്നെ ചിലരുടെ സഹായമുണ്ടെന്നും ജോയ് കൈതാരത്ത് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.