എയ്ഡഡ് കോളജുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനം സംവരണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജ് അധ്യാപക നിയമനങ്ങളില്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്ക് മൂന്നു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എയ്ഡഡ് കോളജ് അധ്യാപക നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. പട്ടിക വിഭാഗങ്ങള്‍ക്കും എയ്ഡഡില്‍ സംവരണം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എയ്ഡഡ് മേഖലയില്‍ സര്‍ക്കാറാണ് ശമ്പളം നല്‍കുന്നതെങ്കിലും ഇതുവരെ സംവരണം ഏര്‍പ്പെടുത്തിയിരുന്നില്ല.
അതേസമയം, ഭിന്നശേഷിക്കാര്‍ക്ക് ഗുണകരമായ നിലയില്‍ ഒഴിവുകളുടെ ടേണ്‍ വന്നാല്‍ മാത്രമേ ഗുണം ലഭിക്കുകയുള്ളൂവെന്ന് ഈ രംഗത്തെ സംഘടനാ പ്രതിനിധികള്‍ പറയുന്നു. സര്‍ക്കാറിന്‍െറ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍, ജോലി ഭിന്നശേഷിക്കാര്‍ക്ക് കിട്ടുമെന്ന് ഉറപ്പുവരുത്തുന്ന വ്യവസ്ഥകളും ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.