അനധികൃത സ്വത്തുസമ്പാദനം : ഡി.ഐ.ജി പി. വിജയനെതിരെ വിജിലന്‍സ് ത്വരിതപരിശോധന
text_fieldsതിരുവനന്തപുരം: അനധികൃതസ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് തൃശൂര്‍ പൊലീസ് അക്കാദമി ഡി.ഐ.ജി പി. വിജയനെതിരെ വിജിലന്‍സ് ത്വരിതപരിശോധന. സ്റ്റുഡന്‍റ് പൊലീസ് നോഡല്‍ ഓഫിസറായിരിക്കെ നടത്തിയ ക്രമക്കേടുകളെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയില്‍ കേരള പൊലീസ് നടപ്പാക്കുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയിലും അഴിമതിയുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുപദ്ധതികളുമായി ബന്ധപ്പെട്ട് നടന്ന അഴിമതികളുടെ വ്യാപ്തി പരിശോധിച്ച് എത്രയുംവേഗം റിപ്പോര്‍ട്ട് കൈമാറാനാണ് തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിനോട് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിജയനെതിരെ ചില നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായും സൂചനയുണ്ട്. പ്രാഥമികപരിശോധനക്ക് ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സ്പെഷല്‍ സെല്ലിന് കൈമാറിയേക്കും. സ്റ്റുഡന്‍റ് പൊലീസ് പദ്ധതിക്ക് കോടികളാണ് സര്‍ക്കാര്‍ വിഹിതമായി ലഭിച്ചത്. ഇതു വകമാറ്റി ചെലവഴിച്ചിട്ട് ഡിവൈ.എസ്.പിമാരെകൊണ്ട് പണപ്പിരിവ് നടത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. തിരുവനന്തപുരം ഒഴികെ ജില്ലകളില്‍ കോടികളുടെ അഴിമതിയാണ് നടന്നതത്രെ. സ്റ്റുഡന്‍റ് പൊലീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട സി.ഐമാരും ഡിവൈ.എസ്.പിമാരും സംഘാടനത്തിനുള്ള പണം കണ്ടത്തെണം. അല്ലാത്തപക്ഷം നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുമത്രെ.
പിരിച്ചുകിട്ടുന്ന പണംകൊണ്ട് പരിപാടി വിജയിപ്പിക്കും. തുടര്‍ന്ന് ബില്‍മാറി സര്‍ക്കാര്‍ ഫണ്ട് സ്വന്തമാക്കുമെന്നാണ് പരാതി. ഇതിനെക്കുറിച്ച് ആക്ഷേപം ശക്തമായതോടെ വിജയനെ സ്റ്റുഡന്‍റ് പൊലീസ് നോഡല്‍ ഓഫിസര്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു. നിവലില്‍ പദ്ധതിയുടെ ചുമതല കമ്മിറ്റിക്കാണ് കൈമാറിയിരിക്കുന്നത്. ഇതിലൊരംഗം മാത്രമാണ് വിജയന്‍. ശബരിമലയെ പ്ളാസ്റ്റിക് മുക്തമാക്കാന്‍ കേരള പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് ‘പുണ്യം പൂങ്കാവനം’. പൊലീസുകാര്‍ പ്ളാസ്റ്റിക്കുകള്‍ പെറുക്കി മാറ്റി പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്ന പേരിലാണ് പദ്ധതി തുടങ്ങിയത്. ഇതിനു സന്നിധാനത്ത് പ്രത്യേക ഓഫിസും തുറുന്നു. ഇവിടെയത്തെുന്ന പ്രമാണിമാരായ ഇതരസംസ്ഥാനഭക്തരില്‍നിന്ന് കോടികള്‍ സംഭാവനയായി കൈപ്പറ്റിയെന്നും തുക കണക്കില്‍പ്പെടുത്താതെ വകമാറ്റിയെന്നുമാണ് മറ്റൊരു പരാതി.
ശബരിമല ഡ്യൂട്ടിക്കത്തെുന്ന പൊലീസുകാരെകൊണ്ട് പ്ളാസ്റ്റിക് നീക്കിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ താല്‍പര്യമുള്ളവര്‍ക്ക് മാത്രം സഹകരിക്കാമെന്ന വ്യവസ്ഥയിലാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.