Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2016 2:10 PM IST Updated On
date_range 8 Sept 2016 2:10 PM ISTപാർട്ടി കാര്യാലയത്തിന് നേരെ ആക്രമണം : ഇന്ന് ബി.ജെ.പി കരിദിനം
text_fieldsbookmark_border
കോഴിക്കോട്: ബോംബും കഠാരയുംകൊണ്ട് ബി.ജെ.പിയെ തകര്‍ക്കാന്‍ സി.പി.എമ്മിനാകില്ളെന്നും പാര്‍ട്ടി കാര്യാലയത്തിനുനേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗം അവലോകനത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയമനം പാലിക്കുന്നത് ഭീരുത്വമായി സി.പി.എം നേതൃത്വം കരുതരുത്. ഗതികെട്ടാല്‍ ബി.ജെ.പിക്ക് ചെറുത്തുനില്‍ക്കേണ്ടി വരും. അത് സ്വരക്ഷയുടെ ഭാഗം മാത്രമാണ്. പിണറായിയും കോടിയേരിയും വിചാരിച്ചാല്‍ മിനിറ്റുകള്‍കൊണ്ട് കേരളത്തില്‍ സമാധാനം തിരികെ കൊണ്ടുവരാനാകും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതിന്‍െറ ഒടുവിലത്തെ ഉദാഹരണമാണ് ബി.ജെ.പി കാര്യാലയത്തിനുനേരെയുണ്ടായ ആക്രമണം -കുമ്മനം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story