മാനന്തവാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
text_fieldsമാനന്തവാടി: വീട്ടമ്മയെ കിടപ്പ് മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെി. പനമരം അഞ്ചാംമൈല്‍ കാഞ്ഞായി മജീദിന്‍റെ ഭാര്യ സുഹറ (40) നെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. സംഭവത്തില്‍ ഭര്‍ത്താവ് മജീദ്(46) നെ പൊലിസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് കിടപ്പുമുറിയില്‍ സുഹറയെ മരിച്ചനിലയില്‍ കണ്ടത്തെിയത്. സുഹറ മരിച്ചതായി ഭര്‍ത്താവ് അയല്‍വാസികളെ വിളിച്ചറിയിച്ചറിയിക്കുകയായിരുന്നു. മൃതദേഹം നാവ് പകുതി പുറത്തേക്ക് തളളിയ നിലയിലായിരുന്നു. കഴുത്ത് ഞെരിച്ചതിന്‍റെ പാടുകളുമുണ്ടായിരുന്നു. മുറിയില്‍ രക്തകറയും മൃതദേഹത്തിനടുത്ത് തോര്‍ത്തും കണ്ടത്തെുകയും ചെയ്തു. ഇതൊടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ഉള്ളതായി പൊലീസിനെ അറിയിക്കുകയായിരുന്നു.
മീനങ്ങാടി സി.ഐ.പളനി, പനമരം എസ്.ഐ. ചാര്‍ലി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തത്തെി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
മജീദ് നിരന്തരമായി സുഹറയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും പലപ്പോഴും വീട്ടുകാരത്തെി പ്രശ്നം പറഞ്ഞു തീര്‍ക്കാറുള്ളതെന്നും സുഹറയുടെ സഹോദരന്‍ അബ്ദുല്‍ ജലീല്‍ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലില്‍ മജീദ് കുറ്റം സമ്മതിച്ചതായി സി.ഐ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ലഭിക്കുന്ന തെളിവുകളുടെ ഇയാളുടെ അറസ്റ്റ് വെളളിയാഴ്ച രേഖപ്പെടുത്തും. മുഹ്സൈന, മുഹ്സിന്‍, മുനിര്‍എന്നിവരാണ് മക്കള്‍. മരു: ഫൈസല്‍ കമ്പളക്കാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.