ട്രെയിന്‍നിരക്ക്വര്‍ധന യാത്രക്കാരെ കൊള്ളയടിക്കാന്‍ –ചെന്നിത്തല
text_fieldsതിരുവനന്തപുരം: വിമാനത്തിലേതുപോലെ ട്രെയിനിലും തിരക്കനുസരിച്ച് യാത്രാക്കൂലി വര്‍ധിപ്പിക്കാനുള്ള തീരുമാനം യാത്രക്കാരെ കൊള്ളയടിക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചില എക്സ്പ്രസ് ട്രെയിനുകളിലാണ് തുടക്കത്തില്‍ പരിഷ്കാരമെങ്കിലും ക്രമേണ മറ്റെല്ലാ ട്രെയിനുകള്‍ക്കും ഈ രീതി നടപ്പാക്കാന്‍ പോവുകയാണ്. ഇതുമൂലം ആദ്യം ബുക് ചെയ്യുന്ന പത്ത് ശതമാനം പേര്‍ക്കേ യഥാര്‍ഥനിരക്കില്‍ യാത്ര ചെയ്യാനാകൂ. ഭൂരിപക്ഷത്തിനും അമ്പത് ശതമാനത്തോളം ഉയര്‍ന്നനിരക്ക് നല്‍കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.
റെയില്‍വേയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനോ അപകടങ്ങള്‍ ഒഴിവാക്കാനോ ശ്രദ്ധിക്കാതെ ജനങ്ങളെ പരമാവധി പിഴിയാനാണ് അധികൃതരുടെ ശ്രമം. ബജറ്റില്‍ പ്രഖ്യാപിക്കാതെ പിന്‍വാതില്‍ വഴി വര്‍ധന കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.