നിര്‍ത്തിവെച്ച പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ മന്ത്രിയുടെ ഉത്തരവ്
text_fieldsതിരുവനന്തപുരം: ബജറ്റ് തുക ഉപയോഗിച്ച് കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനം നല്‍കിയതും പരിശോധനക്കായി നിര്‍ത്തിവെച്ചതുമായ എസ്.എല്‍.ടി.എഫ് (സംസ്ഥാനതല ടാസ്ക് ഫോഴ്സ്) പ്രവൃത്തികള്‍ തുടരാന്‍ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ജനുവരി ഒന്നിനുശേഷം മരാമത്ത് വകുപ്പില്‍ ഭരണാനുമതി നല്‍കിയ പദ്ധതികളെക്കുറിച്ച് അഴിമതി ആരോപണം ഉയര്‍ന്നതിനാല്‍ പരിശോധനക്കായി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇക്കാര്യങ്ങള്‍ മന്ത്രിസഭാഉപസമിതിയും പരിശോധിക്കുന്നുണ്ട്. ജനപ്രതിനിധികളുടെയടക്കം നിവേദനങ്ങള്‍ പരിഗണിച്ചാണ് ടെന്‍ഡര്‍ ചെയ്തതും കരാര്‍ അംഗീകരിച്ചതുമായ പണികള്‍ പുനരാരംഭിക്കാന്‍ ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
ഇവയുടെ എസ്റ്റിമേറ്റുകള്‍, ആവശ്യകത തുടങ്ങിയവ ധനവകുപ്പിലെ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍, മരാമത്ത് വിജിലന്‍സ് വിഭാഗം, ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റി എന്നിവ വിശദമായി പരിശോധിക്കും. നിര്‍വഹണഘട്ടത്തിലും പൂര്‍ത്തീകരണത്തിനുശേഷവും പരിശോധന നടക്കും. പ്രവൃത്തികളുടെ അടിയന്തരസ്വഭാവവും ആവശ്യകതയും ഉറപ്പുവരുത്തിയാണ് ഇക്കൊല്ലം അറ്റകുറ്റപ്പണികള്‍ക്ക് 366 കോടി അനുവദിച്ചത്. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെയും പക്ഷപാതമില്ലാതെയും തുക വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.