മുനീറിന്‍െറ നടപടി സമുദായത്തോടുള്ള വെല്ലുവിളി –സമസ്ത നേതാക്കള്‍
text_fieldsകോഴിക്കോട്: ശിവസേനയുടെ ഗണേശോത്സവവും വിഗ്രഹപ്രതിഷ്ഠാ പരിപാടിയും ഭദ്രദീപം കൊളുത്തലും ഇസ്ലാം അനുമതിനല്‍കുന്നില്ലെന്ന് സമസ്ത. മതേതരത്വത്തിന്‍െറ വാഹകരാകാന്‍ മതത്തിന്‍െറ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ചില മുസ്ലിം രാഷ്ട്രീയ നേതാക്കളുടെ പ്രവണത മതവിരുദ്ധവും ഗൗരവപരവും അപലപനീയവുമാണ്. പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച മുന്‍ വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് വിവാദമായപ്പോള്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന് പ്രതികരിച്ചയാളാണ് മുന്‍ മന്ത്രികൂടിയായ എം.കെ. മുനീര്‍. പിന്നീട് സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമികവിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തതാണെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.
സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.