മൊബൈല്‍ ഭക്ഷ്യ പരിശോധന ലാബ് ഇന്ന് നിരത്തിലിറങ്ങും
text_fieldsതിരുവനന്തപുരം: വിഷമയമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലത്തെുന്നത് തടയാന്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന ‘മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബ്’ വെള്ളിയാഴ്ച നിരത്തിലിറങ്ങും. 1.10 കോടി ചെലവിട്ട് ഭക്ഷ്യസുരക്ഷാവിഭാഗം പുറത്തിറക്കുന്ന മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്‍െറ ഉദ്ഘാടനം ഉച്ചക്ക് ഒന്നിന് തൈക്കാട് ആരോഗ്യകുടുംബക്ഷേമ ട്രെയ്നിങ് സെന്‍ററില്‍ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.
ആധുനികസംവിധാനങ്ങളടങ്ങിയ രണ്ട് ബസുകളാണ് നിരത്തിലിറക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചിട്ടുള്ളത്. അതില്‍ ആദ്യത്തേതാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. കീടനാശിനിരഹിത ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലത്തെിക്കാനുള്ള സര്‍ക്കാറിന്‍െറ ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായാണ് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബ് നടപ്പാക്കുന്നത്. തിരുവനന്തപുരം കൂടാതെ എറണാകുളത്തോ കോഴിക്കോട്ടോ ആയിരിക്കും അടുത്ത ബസ് വരുക. അന്തിമ തീരുമാനമായിട്ടില്ല.
ചെക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ലാബ് പ്രവര്‍ത്തിക്കും.
കൃത്രിമം കണ്ടാല്‍ അപ്പോള്‍ത്തന്നെ സാധനങ്ങള്‍ മടക്കിയയക്കും. ചുവന്നനിറത്തിലുള്ള ബസിന്‍െറ രൂപരേഖ മന്ത്രി കെ.കെ. ശൈലജ നേരത്തേ അംഗീകരിച്ചിരുന്നു.
ഓണത്തോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വിഷമയമായ പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും വ്യാപകമായി കേരളത്തിലത്തൊന്‍ സാധ്യതയുള്ളതിനാലാണ് അടിയന്തരമായി മൊബൈല്‍ ലാബ് നിരത്തിലിറക്കുന്നത്. തുടക്കത്തില്‍ രണ്ട് ജില്ലകളില്‍ നടപ്പാക്കുന്നത് പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവില്‍ അസിസ്റ്റന്‍റ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധനകള്‍.
അതേസമയം പഴം, പച്ചക്കറികളില്‍ കീടനാശിനി അംശത്തിന്‍െറ അനുവദനീയമായ പരമാവധി അളവ് (പാര്‍ട്സ് പെര്‍ മില്യന്‍- പി.പി.എം) എത്രയെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ മൊബൈല്‍ പരിശോധനാസംവിധാനം വന്നാലും സാധനം മടക്കിയയക്കുകയല്ലാതെ കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കല്‍ പ്രയാസകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.