കെ. ബാബുവിന്‍െറ സ്വത്ത്: രജിസ്ട്രേഷന്‍ ഐ.ജിക്ക് വിജിലന്‍സ് കത്തയച്ചു
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍മന്ത്രി കെ. ബാബുവിന്‍െറ സ്വത്തുവിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന്‍ ഐ.ജി ഇ. ദേവദാസിന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കത്ത് നല്‍കി. ബാബുവിന്‍െറയും ബിനാമികളെന്ന് സംശയിക്കുന്നവരുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയുടെ രജിസ്ട്രേഷന്‍ നടത്തിയ തീയതിയടക്കമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടത്.
കെ. ബാബു, ഭാര്യ ഗീത, മക്കളായ ആതിര, ഐശ്വര്യ, മരുമക്കള്‍, അവരുടെ മാതാപിതാക്കള്‍, ബിനാമിയെന്ന് കരുതുന്ന ബാബുറാം, തൃപ്പൂണിത്തുറ സ്വദേശി മോഹനന്‍ എന്നിവരുടെ പേരിലുള്ള സ്വത്തുവകകളുടെ വിവരങ്ങളാണ് തേടിയത്. ആദായനികുതി വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ സ്വത്തുക്കള്‍ ഇവരുടെ പേരിലുണ്ടോയെന്ന് കണ്ടത്തെുകയാണ് വിജിലന്‍സിന്‍െറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.