എം.വി. ശ്രേയാംസ്കുമാര്‍ കൈയേറിയ 14 ഏക്കര്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് വിജിലന്‍സ്
text_fieldsതലശ്ശേരി: മുന്‍ എം.എല്‍.എ എം.വി. ശ്രേയാംസ്കുമാര്‍ 14 ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറി അനധികൃതമായി കൈവശംവെക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വയനാട് കൃഷ്ണഗിരിയിലുള്ള 14 ഏക്കര്‍ കാപ്പിത്തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വയനാട് വിജിലന്‍സ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ത്വരിതാന്വേഷണം നടത്തി തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിവൈ.എസ്.പി മാര്‍ക്കോസ്, സി.ഐ ജസ്റ്റിന്‍ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ത്വരിതാന്വേഷണം. വ്യാഴാഴ്ചയാണ് അന്വേഷണസംഘം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ഭൂമി കൈയേറി കൈവശംവെക്കുകയും വില്‍പനനടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എം.പി, മകനും മുന്‍ എം.എല്‍.എയുമായ എം.വി. ശ്രേയാംസ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
മാതൃഭൂമിയിലെ മുന്‍ പത്രപ്രവര്‍ത്തകന്‍ കൊച്ചി പാലാരിവട്ടത്തെ പി. രാജന്‍ നല്‍കിയ പരാതിയില്‍ ജൂലൈ ഒമ്പതിനാണ് തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ ജഡ്ജി വി. ജയറാം ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വയനാട് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ളേജില്‍പെട്ട 137.99 ഏക്കര്‍ തോട്ടം പ്ളാന്‍േറഷന്‍ ഭൂമിയില്‍ 135.14 ഏക്കര്‍ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്തുകയും ഇതില്‍ എം.പി. വീരേന്ദ്രകുമാറും മറ്റും ചേര്‍ന്ന് 54.05 ഏക്കര്‍ ഭൂമി പലര്‍ക്കുമായി വില്‍പന നടത്തിയെന്നുമാണ് രാജന്‍െറ പരാതി.
1988 ആഗസ്റ്റ് 30ന് വയനാട് സബ് കലക്ടര്‍ റവന്യൂബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയതായും പരാതിയില്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.