നന്ദനയെ സംസ്കരിച്ചത് മൂന്നടി മാത്രം താഴ്ചയുള്ള കുഴിയില്‍
text_fieldsമൂവാറ്റുപുഴ: പ്രധാനാധ്യാപിക ശാസിച്ചതില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യ ചെയ്ത നന്ദനയെ സംസ്കരിച്ചത് മൂന്നടി മാത്രം താഴ്ചയുള്ള കുഴിയില്‍. മണിയന്തടം മുടിയുടെ ഓരത്ത് പാറക്കെട്ടിന്‍െറ ചരിവിലുള്ള ആറുസെന്‍റ് പുരയിടത്തിലെ കൊച്ചുവീടിനുപിന്നിലാണ് കുഴിയൊരുക്കിയത്. എന്നാല്‍, മൂന്നടി താഴ്ത്തുമ്പോഴേക്കും പാറ കണ്ടതോടെ കുഴിയെടുക്കല്‍ നിര്‍ത്തി. പിന്നീട് കുഴിക്കുമുകളില്‍ മൂന്നടി ഉയരത്തില്‍ സിമന്‍റ് ഇഷ്ടിക ഉപയോഗിച്ച് കല്ലറ കെട്ടിയാണ് സംസ്കരിച്ചത്. പാറക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട മണിയന്തടം മുടിയില്‍ മണ്ണുനിറഞ്ഞ സ്ഥലങ്ങള്‍ കുറവാണ്.
തന്‍െറ മകള്‍ക്കുണ്ടായ ഗതി മറ്റൊരുകുട്ടിക്ക് വരാതിരിക്കാന്‍ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് നന്ദനയുടെ പിതാവ് ആനീധരന്‍ പറഞ്ഞു. മൂവാറ്റുപുഴ മണിയംതടം കദളിക്കാട്ട് പനവേലില്‍ ആനീധരന്‍-ലേഖ ദമ്പതികളുടെ മൂത്തമകളാണ് നന്ദന. മകള്‍ എന്തെങ്കിലും തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ളെന്ന് ആനീധരന്‍ പറഞ്ഞു. കഥകളും കവിതകളും എഴുതുന്ന സ്വഭാവക്കാരിയായിരുന്നു നന്ദന. നോട്ട് ബുക്കില്‍ ആദ്യം എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും. പിന്നീടാണത് കഥയും കവിതയുമാക്കുന്നത്.
സ്കൂളിന്‍െറ വാര്‍ഷിക പതിപ്പില്‍ അവളുടെ കഥ അച്ചടിച്ചുവന്നിട്ടുണ്ട്. അത്തരത്തില്‍ കവിതയോ കഥയോ ആയിരിക്കും അവളുടെ ബാഗില്‍നിന്ന് അധ്യാപികക്ക് ലഭിച്ചതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. മകളുടെ ബാഗില്‍നിന്ന് കണ്ടെടുത്തു എന്നു പറയുന്ന കത്ത് എന്താണെന്ന് പൊലീസോ സ്കൂള്‍ അധികാരികളോ വെളിപ്പെടുത്തിയിട്ടില്ല. സ്കൂളില്‍നിന്ന് ചില അധ്യാപകരത്തെി ക്ഷമാപണം നടത്തിയെങ്കിലും താന്‍ അവരെ മടക്കി അയച്ചു. മകളെ ഇത്തരത്തില്‍ ഒരു ദുരന്തത്തിലേക്ക് തള്ളിവിട്ടവര്‍ക്കെതിരെ നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.