അംഗപരിമിതരുടെ സംവരണം വര്‍ധിപ്പിക്കണം –ചെന്നിത്തല
text_fieldsപന്തളം: അംഗപരിമിതരുടെ സംവരണം മൂന്നു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പന്തളത്ത് കേരള കാരുണ്യ വികലാംഗ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നുശതമാനം സംവരണമെന്ന തത്വവും സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല. കലക്ടര്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളില്‍പോലും അംഗപരിമിതര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ച് നല്‍കിയ ആനുകൂല്യങ്ങള്‍പോലും പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല. അംഗപരിമിതര്‍ക്കുള്ള പല പദ്ധതികളും പാഴാവുകയാണ്. ത്രിതല പഞ്ചായത്തുകള്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ ക്രിയാത്മകമായി നടപ്പാക്കണം. അംഗപരിമിതരുടെകൂടി പുരോഗതിയിലൂടെ മാത്രമേ നാടിന്‍െറ പുരോഗതിയുണ്ടാകൂവെന്നും അദ്ദേഹം കൂട്ടി
ച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്‍റ് എ.കെ.എന്‍. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡോ. എം.എസ്. സുനില്‍, കെന്നടി ചാക്കോ, ബ്രദര്‍ മാത്യു ആന്‍റണി എന്നിവരെ ആദരിച്ചു. അനില്‍ കെ. മാത്യു, സംസ്ഥാന രക്ഷാധികാരി എസ്. മീരാസാഹിബ്, തൈക്കൂട്ടത്തില്‍ സക്കീര്‍, ആലപ്പി സുദര്‍ശനന്‍, കെ. പ്രതാപന്‍, സനോജ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.