തിരുവോണത്തോണി ഇന്ന് പുറപ്പെടും
text_fieldsകോട്ടയം: ആറന്മുളയപ്പന് ഓണവിഭവങ്ങള്‍ സമര്‍പ്പിക്കുന്നതിനു കുമാരനല്ലൂര്‍ മങ്ങാട്ടില്ലത്ത് നാരായണ ഭട്ടതിരി ഞായറാഴ്ച യാത്രതിരിക്കും. ഉച്ചക്ക് 12ന് ആചാരവിശേഷണങ്ങളോടെയാണ് ആറന്മമുളക്ക് തിരിക്കുന്നത്. മങ്ങാട്ടില്ലത്തെ ആറന്മുളയപ്പന്‍െറ നിത്യപൂജയും കുമാരനല്ലൂര്‍ ക്ഷേത്രദര്‍ശനവും നടത്തി പായസനിവേദ്യവും കഴിഞ്ഞാണ് ഭട്ടതിരി യാത്രതിരിക്കുന്നത്. മങ്ങാട്ടില്ലത്തെ ഇപ്പോഴത്തെ കാരണവരായ നാരായണഭട്ടതിരിക്ക് ഇത് പതിനെട്ടാമൂഴമാണ്. ഞായറാഴ്ച ഉച്ചക്ക് ഭട്ടതിരിയെ കുമാരനല്ലൂര്‍ ദേശവഴിക്കാര്‍ ആറന്മുളക്ക് യാത്രയാക്കും. മങ്ങാട്ട് ഇല്ലത്തിനു സമീപത്തുള്ള തോട്ടിലൂടെ മീനച്ചിലാര്‍ വഴി വേമ്പനാട്ട് കായലിലൂടെയാണ് ഭട്ടതിരിയുടെ യാത്ര.
തുടര്‍ന്ന് പമ്പയിലൂടെ മൂന്നു ദിവസത്തിനുശേഷം കാട്ടൂരിലത്തെും. ഇത്തവണ നാലുതുഴച്ചിലുകാരുമുണ്ടാകും. കാട്ടൂരിലത്തെുന്ന ഭട്ടതിരി കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെ ഉച്ചപൂജയില്‍ പങ്കെടുക്കും. തുടര്‍ന്ന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്ന് പുറപ്പെടുന്ന തിരുവോണത്തോണിയില്‍ ഭട്ടതിരി കയറും. കാട്ടൂര്‍ കരയിലെ 18 തറവാട്ടുകാരും മങ്ങാട്ട് ഭട്ടതിരിയുമാണ് തോണിയില്‍ ഉണ്ടാകുക. കുമാരനല്ലൂരില്‍നിന്ന് ഭട്ടതിരി കാട്ടൂര്‍കടവില്‍വരെ എത്തുന്നത് ചുരുളന്‍ വള്ളത്തിലാണ്. പിന്നീട് തിരുവോണത്തോണിയിലാണ് യാത്ര. കുമാരനല്ലൂരില്‍നിന്നുള്ള വള്ളം അകമ്പടിയായി മാറും. തിരുവോണനാളില്‍ രാവിലെ ആറന്മുള മധുകടവില്‍ തോണിയത്തെും. തോണിയില്‍ എത്തിക്കുന്ന വിഭവങ്ങള്‍കൂടി ചേര്‍ത്താണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യ. ക്ഷേത്രത്തില്‍ അത്താഴപൂജവരെ ഭട്ടതിരിയുടെ കാര്‍മികത്വം ഉണ്ടായിരിക്കും. മങ്ങാട്ട് ഇല്ലം പണ്ട് ചെങ്ങന്നൂര്‍ താലൂക്കിലെ കാട്ടൂര്‍ എന്ന സ്ഥലത്തായിരുന്നു. പിന്നീട് മങ്ങാട്ട് ഇല്ലം കാട്ടൂരില്‍നിന്ന് കുമാരനല്ലൂരിലേക്ക് താമസം മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.