തെരുവ് നായ പ്രശ്നത്തിൽ വിശദീകരണവുമായി കെ.ടി ജലീൽ
text_fieldsകോഴിക്കോട്: അക്രമകാരികളായ തെരുവുനായ്ക്കളെ കൈകാര്യം ചെയ്യാവുന്നതാണെന്നും നിലവിലുള്ള നിയമം അതിനൊരു തടസ്സവുംനില്‍ക്കുന്നില്ളെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍. നിലവിലുള്ള നിയമക്കുരുക്കുകള്‍ ഒഴിവാക്കാനായാണ് തെരുവുനായ്ക്കളെ കൊല്ലില്ളെന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.
ആളുകള്‍ നേരത്തേതന്നെ അക്രമകാരികളായ നായ്ക്കളെ കൊല്ലുന്നുണ്ട്. നമ്മുടെ നേരെ ഒരു നായ് വരുകയാണെങ്കില്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉത്തരവ് കാത്തിരിക്കുമോ എന്ന് മന്ത്രി ചോദിച്ചു. കടിക്കാന്‍ വരുന്ന നായെ സുപ്രീംകോടതിയില്‍ കൊടുത്തിട്ടുള്ള സത്യവാങ്മൂലം നോക്കിയാണോ നേരിടുക? അക്രമിക്കാന്‍ വരുന്ന നായെ നിയമാനുസൃതം നേരിടാം. ഒരു പാമ്പ് കടിക്കാന്‍ വന്നാല്‍ നമ്മളെന്തും ചെയ്യുമെന്നപോലെ തെരുവുനായ് വിഷയവും യുക്തിസഹമായി ചെയ്യേണ്ട കാര്യമാണ്. അതിന് നാട്ടുകാരുടെ സഹകരണം വേണം. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടക്കംകുറിക്കണമെന്നതും ശരിയാണ്.
നിലവിലെ നിയമം അക്രമകാരികളെ കൊല്ലാമെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമക്കുരുക്കുകളില്‍ പെടുന്നത് ഭയപ്പെട്ടതുകൊണ്ടാകാം സത്യവാങ്മൂലം അത്തരത്തില്‍ നല്‍കിയിട്ടുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ അക്രമകാരികളായ നായ്ക്കളെ ആളുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവര്‍ക്ക് കഴിയുന്നതുപോലെ നേരിടുന്നുണ്ട്. എന്നാല്‍, ഇതിന് ശാശ്വത പരിഹാരം വന്ധ്യംകരണമാണ്. ഇത് ശക്തിപ്പെടുത്തേണ്ടതുണ്ട്. മൂന്നു ബ്ളോക്കുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ യൂനിറ്റ് ആരംഭിക്കണം. അതിനെല്ലാം സമയമെടുക്കും. എ.ബി.സി സെന്‍റര്‍ തങ്ങളുടെ പ്രദേശത്തേ വേണ്ട എന്നുപറയുന്നതിനാല്‍ പലയിടത്തും വന്ധ്യംകരണം നടത്താനുള്ള പദ്ധതി വൈകുകയാണ്. തെരുവുനായ് വന്ധ്യംകരണത്തില്‍ പൊതുജനങ്ങളുടെയും എന്‍.ജി.ഒകളുടെയും സഹകരണം ആവശ്യമാണ്.
ഒരു ഉത്തരവിലൂടെ മാത്രമായി വന്ധ്യംകരണ യൂനിറ്റ് ആരംഭിച്ച് നടപ്പാക്കാനാകില്ല. എല്ലാവരുടെയും കൂട്ടായ്മയിലൂടെ മാത്രമേ തെരുവുനായ് പ്രശ്നത്തിന് പരിഹാരം കാണാനാകൂവെന്നും മന്ത്രി പറഞ്ഞു.
അക്രമകാരികളായ നായ്ക്കളെ കൊല്ലുമെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ഇതിന് വിരുദ്ധമായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ മന്ത്രി വിശദീകരണവുമായി രംഗത്തത്തെിയത്.
വളര്‍ത്തുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.