വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഓണം കഴിയുംവരെ അറസ്റ്റ് ഉണ്ടാകില്ല
text_fields
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.സിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പ്രധാനാധ്യാപികയുടെ അറസ്റ്റ് വൈകും. ഓണം കഴിയുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവുള്ളതിനത്തെുടര്‍ന്നാണ് അറസ്റ്റ് വൈകുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷയും ഇവര്‍ നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപിക ശാസിച്ചതിനത്തെുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത മഞ്ഞള്ളൂര്‍ മണിയന്തടം പനവേലില്‍ അനിധരന്‍െറ മകള്‍ നന്ദനയുടെ (17) മരണവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപിക സുനിതക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ടന്ന് പൊലീസ് പറഞ്ഞു.
അധ്യാപികയുടെ മാനസികപീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് പിതാവ് അനിധരന്‍ ശനിയാഴ്ച മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അധ്യാപികയെ സസ്പെന്‍ഡ്ചെയ്യുകയും വി.എച്ച്.എസ്.സി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി വിവരങ്ങള്‍ ശേഖരിച്ചു. സംഘം അടുത്തദിവസംതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
ഈ മാസം മൂന്നിന് ഉച്ചക്ക് ഒന്നരയോടെയാണ് കുട്ടിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടത്തെിയത്. അന്ന് രാവിലെ സ്കൂളില്‍ പരീക്ഷക്കത്തെിയ കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉണ്ടോയെന്നറിയാനായിരുന്നു പരിശോധന. ഇതിനിടെ, ബാഗില്‍നിന്ന് കണ്ടെടുത്ത കത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ പ്രധാനാധ്യാപിക മറ്റുള്ളവരുടെ മുന്നില്‍ കുട്ടിയെ ശാസിച്ചിരുന്നു. വീട്ടില്‍ വിളിച്ചുപറയുകയും ചെയ്തു.
ഇതോടെ മാനസികമായി തകര്‍ന്ന കുട്ടി വീട്ടിലത്തെി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീടിന്‍െറ മുറ്റത്ത് നിന്നാണ് തീ കൊളുത്തിയത്. സംഭവം കണ്ട് എത്തിയ നാട്ടുകാര്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 80ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ആറുദിവസത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു.
അധ്യാപികയെ അറസ്റ്റ് ചെയ്തില്ളെങ്കില്‍ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബന്ധുക്കള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ഇത് വേണ്ടെന്നുവെച്ചു. ഇതിനിടെ, കുട്ടിയുടെ മരണത്തിന് കാരണക്കാരിയായ അധ്യാപികയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും സമരത്തിനൊരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.