മലയാളി കുടുംബങ്ങളുടെ തിരോധാനം: പുതിയ സന്ദേശമെത്തി
text_fieldsതൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയില്‍ നിന്ന് കുടുംബങ്ങള്‍ അപ്രത്യക്ഷമായ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) അന്വേഷണം തുടരുന്നതിനിടെ കാണാതായ യുവതിയുടെ സന്ദേശമത്തെി. രണ്ടുമാസത്തിന് ശേഷമാണ് സന്ദേശം ലഭിക്കുന്നത്. ഡോ.ഇജാസിന്‍െറ ഭാര്യ റെഫിലയുടെ സന്ദേശമാണ് സഹോദരന്‍െറ മൊബൈലില്‍ ലഭിച്ചത്.
അപ്രത്യക്ഷനായ തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ ഫോണില്‍ നിന്നാണ് ടെലഗ്രാം ആപ്പ് വഴി സന്ദേശം അയച്ചത്. പോകുമ്പോള്‍ ഗര്‍ഭിണിയായിരുന്ന റെഫില ഈ മാസം ആറിന് പെണ്‍കുട്ടിക്ക് ജന്മം നല്‍കി എന്നാണ് സന്ദേശത്തിന്‍െറ ഉള്ളടക്കം.
സന്ദേശം ലഭിച്ച വിവരം ബന്ധുക്കള്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ബന്ധുക്കളില്‍ നിന്ന് വിശദ വിവരം ശേഖരിച്ചു.
എന്നാല്‍, ആശയ വിനിമയത്തിന്‍െറ പ്രഭവ കേന്ദ്രം കണ്ടത്തൊന്‍ കഴിയാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. കാഞ്ഞങ്ങാട്ട് എന്‍.ഐ.എയുടെ പ്രത്യേക ക്യാമ്പ് ആരംഭിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. കാണാതായ രണ്ടുപേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. കുടുംബങ്ങള്‍ അന്വേഷണവുമായി സഹകരിക്കുന്നത് പൊലീസിന് സഹായകമാവുന്നുണ്ട്.
പടന്നയിലെ ഡോ. ഇജാസ്, സഹോദരന്‍ ഷിയാസ്, ഇവരുടെ ഭാര്യമാര്‍, ബന്ധുക്കളായ അഷ്ഫാഖ്, ഹഫീസ്, തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ മര്‍ശാദ്, ഫിറോസ്, ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ്, ഇയാളുടെ ഭാര്യ, മര്‍വാന്‍, ഇവരുടെ കുടുംബ സുഹൃത്തുക്കളായ പാലക്കാട്ടെ ഈസ, യഹിയ, ഇവരുടെ ഭാര്യമാര്‍ എന്നിവരാണ് രണ്ടുമാസത്തിനിടെ അപ്രത്യക്ഷരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.